കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ അറസ്റ്റ്; കര്‍ശന നടപടിയുമായി പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: ദുരിത പെയ്തിനൊപ്പം സമൂഹമാധ്യമങ്ങളിലും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്. വ്യാജ വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ ഡോം, സൈബര്‍ സെല്‍, പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേക വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

fakepolicearest-

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിലവിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ടെന്നും ഇത്തരം ആളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി രാവിലെ അറിയിച്ചിരുന്നു. ഇത്തരക്കാരെ കണ്ടെത്തിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി. വ്യാജ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജില്ലാ ദുരന്ത നിവാരണ ഓഫീസുമായോ പോലീസ് ആസ്ഥാനത്തെ ഡിജിപി കണ്‍ട്രോള്‍ റൂമുമായോ (0471 2722500, 9497900999) ബന്ധപ്പെട്ട് സത്യാവസ്ഥ ഉറപ്പ് വരുത്തണമെന്നും ബെഹ്റ പറഞ്ഞു.

മഴ കനത്തതോടെ ഇടുക്കി ഉള്‍പ്പെടെയുള്ള എല്ലാ ഡാമുകളും തുറക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പരന്നിരുന്നു. ഇതോടെ കെഎസ്ഇബി ഇതിനെതിരെ രംഗത്തെത്തി. മഴയുടെ പശ്ചാത്തലത്തില്‍ പെട്രോള്‍ പമ്പുകള്‍ എല്ലാം അടച്ചിടുമെന്നും ഇന്ന് കേരളത്തില്‍ മുഴുവന്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നടക്കമുള്ള തെറ്റായ സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

English summary
Kerala flood; police to take strict actions against fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X