Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട് നഷ്ടപ്പെട്ടവർക്ക് സ്വന്തം വീട് നൽകി മഞ്ജു വാര്യർ.. ലക്ഷങ്ങളുടെ സഹായവുമായി ദിലീപും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഏറെ പഴി കേട്ടതാണ് മലയാള സിനിമാ ലോകവും സിനിമാ സംഘടനകളും. എന്നാല്‍ പ്രളയകാലത്തെ സിനിമാ താരങ്ങളുടെ ഇടപെടലുകള്‍ വന്‍ കയ്യടി തന്നെ നേടി. സംസ്ഥാനത്തെ ദുരിതബാധിതരെ കൈപിടിച്ച് ഉയര്‍ത്താന്‍ മുന്നില്‍ തന്നെയുണ്ട് മലയാളത്തിലെ സിനിമാക്കാര്‍.

ഇതിനകം തന്നെ നിരവധി താരങ്ങള്‍ ലക്ഷങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കഴിഞ്ഞു. അത് കൂടാതെ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കൈ മെയ് മറന്ന് പണിയെടുക്കുന്നവരുമുണ്ട്. അക്കൂട്ടത്തില്‍ വ്യത്യസ്തരാവുകയാണ് മഞ്ജു വാര്യരും ദിലീപും.

കേരളത്തെ കൈപിടിച്ച് ഉയർത്താൻ

കേരളത്തെ കൈപിടിച്ച് ഉയർത്താൻ

താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനുമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. ടൊവിനോ തോമസും പാര്‍വ്വതിയും പൂര്‍ണിമയും ഇന്ദ്രജിത്തും രമ്യാ നമ്പീശനും റിമ കല്ലിങ്കലുമെല്ലാം ഉറക്കമിളച്ച് പ്രളയബാധിതരെ സഹായിക്കാന്‍ മണ്ണിലേക്ക് ഇറങ്ങിയ താരങ്ങളാണ്.

സഹായവുമായി ദിലീപ്

സഹായവുമായി ദിലീപ്

ദിലീപും മഞ്ജു വാര്യരും നേരത്തെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി മുന്നോട്ട് വന്നിരുന്നു. ദിലീപിന്റെ നാട് കൂടിയായ ആലുവയിലെ പ്രളയബാധിതര്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ അടക്കമുള്ളവ എത്തിച്ച് നല്‍കിയിരുന്നു താരം. അവിടെയും നില്‍ക്കുന്നില്ല ദിലീപിന്റെ സഹായം.

കോടികളുടെ നഷ്ടം

കോടികളുടെ നഷ്ടം

സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നായിരുന്ന ചാലക്കുടി താലൂക്ക് ആശുപത്രി പ്രളയത്തില്‍ മുങ്ങി പൂര്‍ണമായും നശിച്ചിരുന്നു. ആശുപത്രിയുടെ ഫാര്‍മസിയിലും കാരുണ്യ ഫാര്‍മസിയിലുമായി സൂക്ഷിച്ചിരുന്ന ഏകദേശം മൂന്ന് കോടി രൂപയുടെ മരുന്നുകള്‍ വെള്ളം കയറി നശിച്ചിരുന്നു.

ഒരു ലക്ഷത്തിന്റെ മരുന്ന്

ഒരു ലക്ഷത്തിന്റെ മരുന്ന്

ആശുപത്രിക്ക് പ്രളയത്തില്‍ ആകെയുണ്ടായ നാശനഷ്ടം പത്ത് കോടിയിലേറെ രൂപയുടേതാണ്. ഇവിടേക്കാണ് ദിലീപ് സഹായഹസ്തം നീട്ടിയിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ മരുന്നുകള്‍ ദിലീപ് ആശുപത്രിക്ക് സംഭാവന ചെയ്തു. ദിലീപിന്റെ ചാലക്കുടിയിലുള്ള ഡി സിനിമാസ് തിയറ്ററിലെത്തി ആശുപത്രി സൂപ്രണ്ട് ഡോ. എംജി ശിവദാസന്‍ മരുന്നുകള്‍ ഏറ്റുവാങ്ങി.

മുന്നിട്ടിറങ്ങി മഞ്ജുവും

മുന്നിട്ടിറങ്ങി മഞ്ജുവും

ചാലക്കുടി താലൂക്ക് ആശുപത്രിക്ക് കൂടാതെ മറ്റ് സന്നദ്ധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടി ദിലീപ് മരുന്നുകള്‍ വിതരണം ചെയ്തു. ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും പ്രളയ ബാധിതരെ സഹായിക്കുന്ന കാര്യത്തില്‍ ഒട്ടും പിന്നില്‍ അല്ല. ആദ്യം കുട്ടനാട്ടില്‍ പ്രളയം വന്നപ്പോള്‍ മുതല്‍ക്കേ സഹായവുമായി രംഗത്തുണ്ട് മഞ്ജു.

ലക്ഷങ്ങളുടെ സഹായം

ലക്ഷങ്ങളുടെ സഹായം

ജൂലൈ മാസത്തില്‍ കുട്ടനാട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 1.25 ലക്ഷം രൂപയുടെ സാധനങ്ങളാണ് മഞ്ജു വാര്യര്‍ നേരിട്ട് എത്തി ജനങ്ങള്‍ക്ക് വിതരണം ചെയ്തത്. പ്രളയബാധിതരോട് സംസാരിച്ചും മറ്റും ആശ്വാസം പകരാനും താരം എന്നും മുന്നില്‍ നിന്നും. പിന്നീട് പ്രളയം കേരളത്തെ മുഴുവനായി വിഴുങ്ങിയപ്പോഴും മഞ്ജു സഹായിക്കാന്‍ മുന്നിട്ട് ഇറങ്ങി.

വീടും നൽകി

വീടും നൽകി

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കിയും മഞ്ജു വാര്യര്‍ നിറഞ്ഞ് നിന്നു. ഏറ്റവും ഒടുവിലായി തന്റെ വീട് തന്നെ ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ നല്‍കി മാതൃകയായിരിക്കുകയാണ് നടി. ആലുവയിലെ വീടാണ് ദുരിതബാധിതര്‍ക്ക് വേണ്ടി നല്‍കിയിരിക്കുന്നത്.

Recommended Video

cmsvideo
    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയ പണത്തിന്റെ വിവരങ്ങൾ
    വീടില്ലാത്തവർ ടെറസ്സിൽ

    വീടില്ലാത്തവർ ടെറസ്സിൽ

    മഞ്ജു വാര്യരുടെ വീടിന്റെ ടെറസ്സിലാണ് അധികൃതര്‍ ദുരിത ബാധിതര്‍ക്ക് താല്‍ക്കാലികമായി ഇടം ഒരുക്കിയിരിക്കുന്നത്. വീട് നഷ്ടപ്പെട്ട ഏതാനും കുടുംബങ്ങള്‍ ഇവിടെ കഴിയുന്നു. മഞ്ജു വാര്യര്‍ ഈ വീട്ടിലില്ല. നടി മഞ്ജു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എറണാകുളത്താണ് ഇപ്പോള്‍ താമസമെന്നാണ് റിപ്പോര്‍ട്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+