കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ, പേമാരി... കോഴിക്കോട് ജില്ലയിൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം!

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് നശനഷ്ടങ്ങൾ വിതച്ച് അതിശക്തമായ മഴ തുടരുകയാണ്. ഇന്ന് മാത്രം മഴക്കെടുതിയിൽ 15 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഒമ്പത് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

<strong>ഡാമുകൾ തുറന്ന് വിടുന്നതിൽ ആശങ്ക വേണ്ട; വലിയ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യമില്ലെന്ന് എംഎം മണി!</strong>ഡാമുകൾ തുറന്ന് വിടുന്നതിൽ ആശങ്ക വേണ്ട; വലിയ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യമില്ലെന്ന് എംഎം മണി!

രാവിലെ ഒന്‍പത് മണിക്ക് സംസ്ഥാനത്തെ കാലാവസ്ഥ വിലയിരുത്തിയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.

Flood

Recommended Video

cmsvideo
പ്രളയത്തെ അതിജീവിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അരിപ്പാറ, തുഷാരഗിരി, സരോവരം എന്നിവിടങ്ങളിൽ സന്ദർശകരെ അനുവദിക്കില്ല. കോഴിക്കോട്, ബേപ്പൂർ, വടകര ബീച്ചുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രധാന നദികള്‍ കരകവിഞ്ഞതോടെ കനത്ത ജാഗ്രത തുടരുകയാണ്. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രി ടിപി രാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഉച്ചയോടെ കലക്ട്രേറ്റിൽ യോഗം ചേരും.

English summary
Kerala flood: Restriction for tourists in Kozhikode district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X