കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവകേരളത്തിന് അകമഴിഞ്ഞ് വിഎസ്; ഇനി ശമ്പളവും ആനുകൂല്യങ്ങളും വാങ്ങില്ല? സത്യമിതാണ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ കെടുതിയാണ് അനുഭവിക്കുന്നത്. വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിനെ സഹായിക്കാന്‍ ഒട്ടേറെ പേരാണ് രംഗത്തുവരുന്നത്. പുതിയ കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഇതിനുള്ള സഹായ നിര്‍ദേശമായി അദ്ദേഹം സാലറി ചലഞ്ചും മുന്നോട്ടുവച്ചു.

എല്ലാ മലയാളികളും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് ഒട്ടേറെ പേരാണ് രംഗത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ സംഭാവനയും ചര്‍ച്ചയാകുന്നത്.....

സഹായം പ്രവഹിക്കുന്നു

സഹായം പ്രവഹിക്കുന്നു

ഗവര്‍ണര്‍ പി സദാശിവം തന്റെ ഒരുമാസത്തെ ശമ്പളം പൂര്‍ണമായി നല്‍കുകയാണെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ പോലീസ് മേധാവിയും സഹായ വാഗ്ദാനം നല്‍കി. സിപിഎം എംഎല്‍എമാരും ശമ്പളം നല്‍കുമെന്ന് അറിയിച്ചു. കൂടാതെ ഒട്ടേറെ പേര്‍ സഹായം പ്രഖ്യാപിക്കുന്നുമുണ്ട്.

വിഎസ്സിന്റെ പേരിലെ പ്രചാരണം

വിഎസ്സിന്റെ പേരിലെ പ്രചാരണം

ഈ സാഹചര്യത്തിലാണ് വിഎസ് അച്യുതാനന്ദന്റെ ഇനിയുള്ള ശമ്പളം മുഴുവന്‍ നവകേരളം കെട്ടിപ്പടുക്കാന്‍ സംഭാവന ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചതത്രെ. ഔദ്യോഗികമായി ഇതുസംബന്ധിച്ച് അറിയിപ്പ് വന്നിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ് വിഎസ്സിന്റെ സംഭാവന.

കോടികള്‍ കൈമാറുമോ

കോടികള്‍ കൈമാറുമോ

ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാണ് വിഎസ് അച്യുതാനന്ദന്‍. ഇദ്ദേഹത്തിന് സര്‍ക്കാരിന്റെ കാലയളവില്‍ ശമ്പളയിനത്തില്‍ കിട്ടുക കോടികളാണ്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തീരുമാനിച്ചുവെന്നാണ് പ്രചാരണം.

സംശയത്തില്‍ ചിലര്‍

സംശയത്തില്‍ ചിലര്‍

സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കള്‍ പോലും വസ്തുത അറിയാതെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ തന്നെ ഇതിനോട് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. പലരും മാധ്യമസ്ഥാപനങ്ങളിലേക്ക് വിളിച്ചു ഉറപ്പുവരുത്തുകയാണ്.

യാഥാര്‍ഥ്യം മറ്റൊന്ന്

യാഥാര്‍ഥ്യം മറ്റൊന്ന്

എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്. വിഎസ് അച്യുതാനന്ദന്‍ ഇനിയുള്ള മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും സംഭാവന ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നതാണ് സത്യം. അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി. ഇപ്പോള്‍ നടക്കുന്നത് പ്രചാരണങ്ങള്‍ മാത്രമാണെന്നും അവര്‍ പ്രതികരിച്ചു.

സിപിഎം വിരുദ്ധത

സിപിഎം വിരുദ്ധത

സംഘപരിവാര്‍ ബന്ധമുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിന്നാണ് ഇത്തരം പ്രചാരണം തുടങ്ങിയതെന്ന് സിപിഎം നേതാക്കള്‍ സംശയിക്കുന്നു. സിപിഎം വിരുദ്ധത പ്രചരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. നേതാക്കളെ മോശക്കാരാക്കി ചിത്രീകരിക്കാന്‍ വേണ്ടിയാണ് ഈ പ്രചാരണം നടത്തുന്നതെന്നും വിഎസുമായി ബന്ധമുള്ളവര്‍ പറയുന്നു.

ഒരു ലക്ഷം രൂപ നല്‍കും

ഒരു ലക്ഷം രൂപ നല്‍കും

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് സംബന്ധിച്ച് വിഎസ് പ്രതികരിച്ചിരുന്നു. ഒരു ലക്ഷം രൂപ നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എംപിമാരും എംഎല്‍എമാരും ഒരു ലക്ഷം രൂപയെങ്കിലും നല്‍കമമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

സിപിഎം എംഎല്‍എമാര്‍

സിപിഎം എംഎല്‍എമാര്‍

ഒരു മാസത്തെ ശമ്പളം നല്‍കാന്‍ സിപിഎം എംഎല്‍എമാര്‍ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 30ന് നിയമസഭയില്‍ വച്ച്് തുക മുഖ്യമന്ത്രിയ്ക്ക് കൈമാറും. മുന്‍ എംഎല്‍എമാര്‍ അവരുടെ ഒരുമാസത്തെ പെന്‍ഷന്‍ സംഭാവനയായി കൈമാറും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അഭ്യര്‍ഥന മാനിച്ചാണിത്.

ദുബായിലെ ബാങ്ക് ഞെട്ടിച്ചു

ദുബായിലെ ബാങ്ക് ഞെട്ടിച്ചു

അതേസമയം, ദുരിതാശ്വാസ നിധിയിലേക്ക് സഹായധനത്തിന്റെ പ്രവാഹം തുടരുകയാണ്, ദുബായിലെ ഒരു ബാങ്ക് 50 ലക്ഷം ദിര്‍ഹമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം 715 കോടി രൂപ ലഭിച്ചു. 132 കോടി ലഭിച്ചത് ദുരിതാശ്വാസ നിധി പേയ്‌മെന്റ് ഗേറ്റ് വെയിലെ ബാങ്കുകള്‍ വഴിയാണ് ലഭിച്ചത്.

എകെ ആന്റണി കൊടുക്കുന്നത്

എകെ ആന്റണി കൊടുക്കുന്നത്

കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ഒരു ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ചെലവഴിക്കും. സാക്ഷരതാ മിഷന്‍ ജീവനക്കാരും ശമ്പളം നല്‍കാന്‍ തീരുമാനിച്ചു. നഴ്‌സ് അസോസിയേഷന്‍ ശമ്പളം നല്‍കുമെന്ന് അറിയിച്ചു.

Recommended Video

cmsvideo
ദുരിതാശ്വാസ നിധിയിൽ എത്തിയത് റെക്കോർഡ് തുക |Kerala Flood|
പെന്‍ഷന്‍ കൈമാറി പന്തളം

പെന്‍ഷന്‍ കൈമാറി പന്തളം

സ്പീക്കറുടെ ഓഫീസിലെ മുഴുവന്‍ പേരും ശമ്പളം നല്‍കും. മുന്‍ എംഎല്‍എ പന്തളം സുധാകരന്‍ ഒരുമാസത്തെ പെന്‍ഷന്‍ കൈമാറി. വിവരാവകാശ കമ്മീഷണര്‍മാരും ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് ശമ്പളം കൈമാറി.

ദുബായില്‍ ഹൂത്തികളുടെ റോക്കറ്റാക്രമണം; വാര്‍ത്ത നിഷേധിച്ച് യുഎഇ, വിശദീകരണം ഇങ്ങനെ...ദുബായില്‍ ഹൂത്തികളുടെ റോക്കറ്റാക്രമണം; വാര്‍ത്ത നിഷേധിച്ച് യുഎഇ, വിശദീകരണം ഇങ്ങനെ...

English summary
Kerala floods Salary challenge: anti VS move in Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X