പ്രളയത്തിനിടെ രക്ഷപ്പെട്ട് ഡെപ്യൂട്ടി കളക്ടറും തഹസില്‍ദാറും; മന്ത്രി നേരിട്ട് വിളിച്ചു,നടപടി വരുന്നു
തൃശൂര്‍: പ്രളയദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ നാട് മുഴുകിയിരിക്കെ, വീട്ടില്‍ പോയ പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നു. ഡെപ്യൂട്ടി കളക്ടറും തഹസില്‍ദാറുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ പോയത്. ഇക്കാര്യം ചിലര്‍ മന്ത്രി വിഎസ് സുനില്‍കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം ഇരുവരെയും നേരിട്ട് വിളിച്ച് ജോലിക്കെത്താന്‍ ആവശ്യപ്പെട്ടു.
മന്ത്രി വിളിച്ച് ആവശ്യപ്പെട്ടിട്ടും ഇവര്‍ വേഗം തിരിച്ചെത്തിയില്ലെന്ന ആരോപണമുണ്ട്. ഇരുവരും മണിക്കൂറുകളോളം കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ വീട്ടിലാണെന്ന വിവരം ലഭിച്ചു. പിന്നീടാണ് മന്ത്രി നേരിട്ട് വിളിച്ചതും ജോലിക്കെത്താന്‍ ആവശ്യപ്പെട്ടതും. ഇരുവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

അതിനിടെ ഏനമാവ് ബണ്ട് പൊട്ടിയെന്നും നഗരം മുങ്ങുമെന്നും പ്രചാരണം നടക്കുന്നുണ്ട്. ഇത് വ്യാജമാണെന്ന് തെളിഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് വിവരം. ചാലക്കുടിയും മാളയുമെല്ലാം പ്രളയത്തില്‍ കുടുങ്ങിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications