കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാറില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു; ചെന്നൈ മെയില്‍ യാത്ര തുടങ്ങി, വിവരങ്ങള്‍ ഇങ്ങനെ

  • By Ashif
Google Oneindia Malayalam News

ഷൊര്‍ണൂര്‍: മലബാറിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചു. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് സര്‍വീസിന് അനുമതി നല്‍കിയത്. ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് മെയില്‍ ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ടു. പാസഞ്ചര്‍ ട്രെയിനുകള്‍ പതിവ് പോലെ സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

മുങ്ങിത്താണ കേരളത്തെ കൈപിടിച്ച് ഉയർത്താൻ 'യുണൈറ്റ് കേരള'... എല്ലാം ഒരു കുടക്കീഴിൽ, മലയാളത്തിൽ...മുങ്ങിത്താണ കേരളത്തെ കൈപിടിച്ച് ഉയർത്താൻ 'യുണൈറ്റ് കേരള'... എല്ലാം ഒരു കുടക്കീഴിൽ, മലയാളത്തിൽ...

തിരൂരിനും കുറ്റിപ്പുറത്തിനുമിടയില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയായി. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസ് പുനരാരംഭിച്ചത്. പാലക്കാടിനും മംഗളൂരുവിനുമിടയിലുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ പതിവ് പോലെ ഓടും. പല ട്രെയിനുകള്‍ പലയിടങ്ങളിലായി നിര്‍ത്തിയിട്ടതായിരുന്നു. ഇവിടെ നിന്ന് നിശ്ചിത സമയത്തിനകം പുറപ്പെടുമെന്നാണ് വിവരങ്ങള്‍.

train

മലബാറിലൂടെയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ഇന്ന് തന്നെ സര്‍വീസ് തുടങ്ങും. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെയാണ് സര്‍വീസ് പതിവ് പോലെ ആരംഭിക്കുന്നത്.

റോഡ് ഗതാഗതവും പുനസ്ഥാപിച്ചുവരികയാണ്. എറണാകുളം-തൃശൂര്‍ ദേശീയ പാതയില്‍ ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. പലയിടത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. പന്തളത്ത് വെള്ളക്കെട്ട് കുറഞ്ഞു. എംസി റോഡ് വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു.

savekerala

ആറ് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട്. മൂന്നെണ്ണം ഭാഗികമായും റദ്ദാക്കി.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

12512 തിരുവനന്തപുരം-ഗൊരക്പുര്‍ എക്സ്പ്രസ്
16305 എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി
12202 കൊച്ചുവേളി- ലോകമാന്യതിലക് ടെര്‍മിനസ് എക്സ്പ്രസ്
16307 ആലപ്പുഴ- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്
12082 തിരുവനന്തപുരം- കണ്ണൂര്‍ എക്സ്പ്രസ്
12515 തിരുവനന്തപുരം- സില്‍ച്ചാര്‍ എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

12617 എറണാകുളം- നിസാമുദ്ദീന്‍ എക്സ്പ്രസ്
12677 കെഎസ്ആര്‍ ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്
12678 എറണാകുളം- കെഎസ്ആര്‍ ബംഗളൂരു ഇന്റര്‍സിറ്റി

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Kerala floods live update; Train Service resumed in Malabar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X