കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു; സ്‌പെഷ്യല്‍ ട്രെയിനുകളും, വിവരങ്ങള്‍ ഇങ്ങനെ...

  • By Ashif
Google Oneindia Malayalam News

കൊച്ചി: തീവണ്ടി ഗതാഗതം പുനസ്ഥാപിക്കുന്നു. എറണാകുളം-കോട്ടയം റൂട്ടില്‍ പുനസ്ഥാപിച്ചു. ഷൊര്‍ണൂര്‍-പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടിലും സര്‍വീസ് സാധാരണ നിലയിലേക്ക് വന്നു. കുറ്റിപ്പുറം, പള്ളിപ്പുറം പാലങ്ങളിലെ ജോലികളും പരിശോധനയും പൂര്‍ത്തിയായി വരുന്നു.

കേരളത്തിന് സഹായവുമായി ഹൃത്വിക് റോഷനും.... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകേരളത്തിന് സഹായവുമായി ഹൃത്വിക് റോഷനും.... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് പ്രത്യേക പാസഞ്ചര്‍ തീവണ്ടികള്‍ ഒടും. ശനിയാഴ്ച വൈകീട്ട് അഞ്ചിനും രാത്രി ഒമ്പതിനുമാണ് സ്‌പെഷ്യല്‍ പാസഞ്ചറുകള്‍. ഇവ എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും.

train

ദീര്‍ഘദൂര യാത്രക്കാരെ സഹായിക്കാന്‍ കണക്ഷന്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് സര്‍വീസുണ്ട്. കായംകുളം-കോട്ടയം-എറണാകുളം റൂട്ടില്‍ ശനിയാഴ്ച വൈകീട്ട് വരെ ട്രെയിന്‍ ഗതാഗതം റദ്ദാക്കിയിരുന്നു.

എറണാകുളം-കാരിക്കല്‍ എക്‌സ്പ്രസ് നാളെ വെളുപ്പിന് 1.40ന് പാലക്കാട് നിന്ന് സര്‍വീസ് തുടങ്ങും. മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് നിന്ന് ശനിയാഴ്ച രാത്രി 10.15ന് സര്‍വീസ് തുടങ്ങും. തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് രാത്രി 12.45ന് പാലക്കാട് നിന്ന് സര്‍വീസ് ആരംഭിക്കും.

11.30ന് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന പാസഞ്ചര്‍ ട്രെയിന്‍ വൈകീട്ട് നാല് മണിയോടെ എറണാകുളത്ത് നിന്ന് ചെന്നൈ എഗ്മൂറിലേക്ക് സര്‍വീസ് നടത്തും. ആലപ്പുഴ-തിരുവനന്തപുരം-തിരുനല്‍വേലി വഴിയാകും സര്‍വീസ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

{document1}

English summary
Kerala floods: Train Service partially resumed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X