കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്തി; ഉദ്യോഗസ്ഥരെ നാട്ടുകാര്‍ പിടികൂടി, വീഡിയോ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ; പ്രളയബാധിതര്‍ക്ക് വേണ്ടി നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തിയ സഹായ വസ്തുക്കള്‍ കവരാന്‍ ശ്രമം. ദുരന്തമുഖത്ത് കൂടുതല്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇവിടെ മോഷ്ടാക്കള്‍. ഇവരെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്യാമ്പിലെ വസ്തുക്കള്‍ മോഷണം പോകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ചിലര്‍ ഉറക്കമിളച്ചിരുന്ന് മോഷ്ടാക്കളെ പിടികൂടാന്‍ തീരുമാനിച്ചു. ഒടുവില്‍ പെട്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ. ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് വിവരം. ഉദ്യോഗസ്ഥരെ നാട്ടുകാര്‍ പിടികൂടിയ ദൃശ്യങ്ങളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ...

മോഷ്ടാക്കളെ കണ്ടപ്പോള്‍

മോഷ്ടാക്കളെ കണ്ടപ്പോള്‍

സുമനസുകള്‍ സഹായമായി നല്‍കുന്ന വസ്തുക്കള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് പ്രവഹിക്കുകയാണ്. ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍, അടുക്കള പാത്രങ്ങള്‍ എന്നിവയാണ് പ്രധാനമായും ക്യാമ്പിലേക്ക് സഹായമായി എത്തിക്കുന്നത്. എന്നാല്‍ ഇത് കവരാന്‍ ഉദ്യോഗസ്ഥര്‍ തന്നെ ശ്രമിച്ചത് ഏവരിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

 വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍

വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍

പനമരം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് ക്യാമ്പിലെ വസ്തുക്കള്‍ മോഷ്ടിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചത്. ക്യാമ്പിലുള്ളവര്‍ തന്നെ ഇത് പിടികൂടുകയായിരുന്നു. സംഭവത്തില്‍ സിനീഷ് തോമസ്, ദിനേഷ് എംപി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ശക്തമായ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് വിവരം.

പുലര്‍ച്ചെ മൂന്ന് മണിയോടെ

പുലര്‍ച്ചെ മൂന്ന് മണിയോടെ

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ക്യാമ്പിലെ വസ്തുക്കളുമായി പോകുമ്പോള്‍ രണ്ടു ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ പിടികൂടിയത്. പോകാന്‍ അനുവദിച്ചില്ല. പോലീസിനെ വിളിച്ചുവരുത്തി. കയ്യോടെ പിടികൂടിയതായതിനാല്‍ പോലീസിനും യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തി.

ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ

ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ

കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ക്യാമ്പിലേക്ക് ഒട്ടേറെ സാധനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മോഷ്ടിച്ച് വീട്ടിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതത്രെ. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാകും ഈ മോഷണമെന്ന് ആരോപണമുണ്ട്.

പിടികൂടിയപ്പോള്‍ പറഞ്ഞത്

പിടികൂടിയപ്പോള്‍ പറഞ്ഞത്

വയനാട് പനമരം ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമം നടന്നത്. നാട്ടുകാര്‍ പിടികൂടിയ രണ്ടു ജീവനക്കാരെയും അറസ്റ്റ് ചെയ്യാന്‍ മാനന്തവാടി തഹസില്‍ദാര്‍ പോലീസിനോട് ആവശ്യപ്പെട്ടു. സ്വന്തം വാഹനത്തിലാണ് സാധനങ്ങള്‍ കടത്തിയത്. എന്നാല്‍ മറ്റു ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണെന്നാണ് ഇരുവരും പിടികൂടിയപ്പോള്‍ പറഞ്ഞത്.

വ്യാജ പിരിവുകള്‍

വ്യാജ പിരിവുകള്‍

പ്രളയത്തിന്റെ മറവില്‍ പല ഭാഗങ്ങളിലും ഹീനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കഴിഞ്ഞദിവസവും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വ്യാജ പിരിവുകള്‍ നടത്തുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കണ്ണൂരില്‍ വ്യാജ പിരിവ് നടത്തിയ മൂന്ന് പേരുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു.

അറസ്റ്റിലായവര്‍ ഇവര്‍

അറസ്റ്റിലായവര്‍ ഇവര്‍

പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എന്ന പേരില്‍ ബക്കറ്റ് പിരിവ് നടത്തിയ മൂന്ന് പേരാണ് അറസ്റ്റിലായത്. ചക്കരക്കല്‍ സ്വദേശി റിഷൂബ്, അലവില്‍ സ്വദേശി സഫ്വാന്‍, കക്കാട് സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് പിടിയിലായത്. ബലിപെരുന്നാള്‍ ദിനത്തില്‍ പോലീസ് മൈതാനത്ത് വച്ചായിരുന്നു ഇവരുടെ പിരിവ്.

 സംശയിച്ച് നാട്ടുകാര്‍

സംശയിച്ച് നാട്ടുകാര്‍

പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സഹായിക്കണമെന്നാവശ്യപ്പെട്ടാണ് പിരിവ് നടത്തിയത്. ബക്കറ്റില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന് എഴുതിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

കുറ്റം സമ്മതിച്ചു

കുറ്റം സമ്മതിച്ചു

പോലീസെത്തിയ ഉടന്‍ മൂവരും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. 3500 രൂപ ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പിടിയിലായവരില്‍ രണ്ടുപേര്‍ കുപ്രസിദ്ധ മോഷ്ടാക്കളാണെന്ന് പോലീസ് പറഞ്ഞു. പിടിച്ചുപറി, കഞ്ചാവ് കേസുകളില്‍ പ്രതികളാണിവര്‍.

പ്രശംസ കെടുത്തുന്നുവര്‍

പ്രശംസ കെടുത്തുന്നുവര്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയ ബാധിതരെ സഹായിക്കാനെന്ന പേരില്‍ പിരിവ് നടക്കുന്നുണ്ട്. അവശ്യ വസ്തുക്കളും ശേഖരിക്കുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. അതിനിടെയാണ് അവസരം മുതലെടുത്ത് ചിലര്‍ പിരിവ് നടത്തിയത്.

കോണ്‍ഗ്രസിന് മിന്നും പ്രകടനമെന്ന് പുതിയ സര്‍വെ; ആന്ധ്രയില്‍ തിളങ്ങുക ഉമ്മന്‍ചാണ്ടിയുടെ തേരില്‍കോണ്‍ഗ്രസിന് മിന്നും പ്രകടനമെന്ന് പുതിയ സര്‍വെ; ആന്ധ്രയില്‍ തിളങ്ങുക ഉമ്മന്‍ചാണ്ടിയുടെ തേരില്‍

English summary
Kerala floods: Two gevernment employees arrested for smuggling goods from relief camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X