Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൾഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം അദ്ദേഹം ആലപ്പുഴയിലേക്ക് തിരിക്കും.

ആലപ്പുഴയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലും രാഹുൽ ഗാന്ധി പങ്കെടുക്കും. മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് ആയിരം വീടുകൾ വെച്ച് നൽകാമെന്നാണ് കെപിസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 20 എണ്ണം നിർമിക്കുന്നതിനുള്ള തുക രാഹുൽ ചടങ്ങിൽവെച്ച് കൈമാറും.

rahul gandhi

പിന്നീട് ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെത്തുന്ന രാഹുൽ ഗാന്ധി ആലുവയിലേയും ചാലക്കുടിയിലേയും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

ബുധനാഴ്ച രാവിലെ കോഴിക്കോടെത്തുന്ന രാഹുൽ ഗാന്ധി വയനാട്ടിലേ ദുരിതാശ്വാസ ക്യാമ്പുകളും പ്രളയബാധിത പ്രദേശങ്ങളും സന്ദർശിക്കും. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അദ്ദേഹത്തിന് വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+