ഇടുക്കിയിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറച്ചു; രണ്ട് ഷട്ടറുകൾ അടച്ചു
ചെറുതോണി: സംസ്ഥാനത്തെ സ്ഥിതി ശാന്തമാകുകയാണ്. മഴ മാറി നിൽക്കുന്ന അവസ്ഥയാണ് ഉള്ളത്. ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. ഇടുക്കി അണക്കെട്ടിൽ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. 800 ഘനമീറ്ററിൽ നിന്നും 700 ഘനമീറ്ററായാണ് വെള്ളത്തിന്റെ അളവ് കുറച്ചത്.
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർദ്ധന ഉണ്ടായിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് കുറഞ്ഞതോടെ കൊച്ചി നഗരത്തിലെ വെള്ളം ഇറങ്ങിത്തുടങ്ങി. രക്ഷാ പ്രവർത്തനവും വേഗത്തിലാക്കാൻ സാധിച്ചിട്ടുണ്ട്. ചെറു വള്ളങ്ങളാണ് ഇനി ആവശ്യമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.

പെരിയാറിന്റെ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മഴ കുറഞ്ഞതോടെ പലരും വീട് വിട്ട് വരാൻ തയാറുന്നില്ല. ഭക്ഷണവും വെള്ളവും എത്തിച്ച് നൽകിയാൽ മതിയെന്ന നിലപാടിലാണ് പലരും. പ്രളയബാധിത ജില്ലകളിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications