കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള് മലയാളികൾ ബീഫ് കഴിക്കും, ലുങ്കി മടക്കിക്കുത്തും, ട്രോളിക്കൊല്ലും.. പക്ഷേ ചാണകത്തിൽ ചവിട്ടില്ല

  • By Desk
Google Oneindia Malayalam News

ഉത്തരേന്ത്യക്കാർ മല്ലൂസെന്നും, കാലാ മദ്രാസിയെന്നും ബീഫ് തിന്നുന്നവനെന്നും പരിഹസിക്കുന്നവരാണ് മലയാളികൾ. മലയാളിക്കും മതവും ജാതിയും രാഷ്ട്രീയവുമെല്ലാമുണ്ട്. എന്നാൽ ഒരാപത്ത് വരുമ്പോൾ ഒറ്റക്കെട്ടായി അതിനെ അതിജീവിക്കാൻ മലയാളിക്ക് ആരും പറഞ്ഞ് കൊടുക്കേണ്ടതില്ല. ബീഫ് തിന്നുന്നത് കൊണ്ടും ശബരിമലയിൽ സ്ത്രീകൾ കേറണമെന്ന് ആവശ്യപ്പെടുന്നത് കൊണ്ടുമാണ് പ്രളയം വന്നതെന്ന് പറയുന്നവന്റെ മുഖത്ത് നോക്കി ആട്ടാൻ മലയാളിക്കറിയാം.

മഹാദുരന്തത്തിനിടയിൽ പിന്നിൽ നിന്ന് കുത്തിയവരുണ്ട്. കേരളത്തെ സഹായിക്കരുതെന്ന് ക്യാംപെയ്ൻ നടത്തിയവരുണ്ട്. പ്രളയകാലത്ത് രാഷ്ട്രീയ മറുപടി പറയാൻ നിൽക്കരുതെന്ന് കരുതി മറുപടി പിന്നേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു മലയാളി. അതിജീവനത്തിന് ശ്രമിക്കുമ്പോഴും അതിന് തടയിടുന്നവർക്ക് മറുപടികൾക്കുള്ള സമയമായിട്ടുണ്ട്. ആ മറുപടിയാണ് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ പ്രേം കുമാറിന്റെ
ചാണകത്തിൽ ചവിട്ടില്ല എന്ന വീഡിയോ.

ബുധനാഴ്ച വൈകിട്ട് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇതിനകം തന്നെ 9.7 കെ ലൈക്‌സും 1.2കെ കമന്റ്‌സും 20 കെ ഷെയറുകളും പ്രേം കുമാറിന്റെ ഈ വീഡിയോയ്ക്ക് ലഭിച്ചു കഴിഞ്ഞു. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ പ്വൊളിയാണീ വീഡിയോ. പ്രളയ കാലത്തെ മലയാളിയെ പരിചയപ്പെടുത്തുക മാത്രമല്ല, എങ്ങനെ കേരളം മറ്റുള്ളവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നുവെന്നും കൃത്യമായി പറയുന്നുണ്ട് പ്രേം കുമാറിന്റെ ഈ വൈറല്‍ വീഡിയോ. കേൾക്കാം:

ഞങ്ങള് ബീഫ് കഴിക്കും

ഞങ്ങള് ബീഫ് കഴിക്കും

നിങ്ങളെപ്പോലെതന്നെ മനസ്സുറങ്ങി ഒന്നുറങ്ങിയിട്ട് കുറച്ചു നാളുകളായി. കുറച്ചു കാര്യം പറയാനുണ്ട്...എന്നിട്ട് വേണം. ഞങ്ങള് മലയാളികള് കുറച്ചു പ്രത്യേകത ഉള്ള ആൾക്കാരാ. ഞങ്ങള് ബീഫ് കഴിക്കും; നല്ല ബീഫ് പൊറോട്ടയും കൂട്ടി കഴിക്കും. ബീവറേജിൽ വരി നിന്ന് കുപ്പി വാങ്ങും. ലുങ്കിയുടുക്കും; വേണ്ടി വന്നാ മടക്കിക്കുത്തും. ഞങ്ങടെ മുഖ്യമന്ത്രിയും ഏതാണ്ടിങ്ങനെയൊക്കെത്തന്നെയാ. പക്ഷെ മൂപ്പര് വേണ്ടാതീനം പറഞ്ഞാ ഞങ്ങള് മുഖത്തുനോക്കി പറയും.

കടലിന്റെ മക്കൾ പട്ടാളമാകും

കടലിന്റെ മക്കൾ പട്ടാളമാകും

വാക്കുകളിലൊന്ന് അറിയാതെയെങ്കിലും പിഴച്ചാൽ ഞങ്ങള് ട്രോളി, ട്രോളി കൊല്ലും. പക്ഷെ ഒരാപത്ത് വന്നാൽ ഞങ്ങളൊന്നായിട്ട് നിൽക്കും; ഒരൊറ്റ മനസ്സായി നിൽക്കും. ഒഴുക്കിന് കുറുകെ ജീവൻ കയ്യിലെടുത്ത് കുതിക്കും. ഉറങ്ങുന്ന കുഞ്ഞിനെ ഉണർത്താതെ തോണി തുഴയും. ടിപ്പർ ലോറി കൊണ്ടുവന്ന് പെരുവെള്ളത്തിലോടിക്കും. കപ്പൽ കൊണ്ടു വന്ന് കരയിലോട്ടി കാണിച്ചു തരും. കടലിന്റെ മക്കൾ പട്ടാളമാവും.!

സാറല്ല, ബ്രോ

സാറല്ല, ബ്രോ

ഞങ്ങള് കലക്ടർമാരെ 'സാർ' എന്നല്ല വിളിക്ക്യ..ബ്രോ ന്നാ. അവര് ഞങ്ങളെയും അങ്ങനെ തന്നെയാ. മേല് ചെളിയായാൽ അയ്യേ ന്ന് പറയില്ല ഞങ്ങടെ ഐഎഎസുകാർ. ആപത്തുകാലത്ത് എല്ലാ വാതിലും തുറന്നിടും; ഇനി അടച്ചു പൂട്ടി വെച്ചാൽ അടിച്ചു തുറക്കും. ഓൺലൈൻ ആർമി നയിക്കാൻ ഞങ്ങൾക്ക് ലാപ്ടോപ്പോ ലാബോ ഒന്നും വേണ്ട; ഒരു വക്കു പൊട്ടിയ മൊബൈൽ ഫോൺ മാത്രം മതി. ഉറക്കമിളച്ചിരുന്ന് ആയിരങ്ങളെ ഞങ്ങൾ കോഓർഡിനേറ്റ് ചെയ്യും.

പേമാരിയിലും പിടിച്ച് നിൽക്കും

പേമാരിയിലും പിടിച്ച് നിൽക്കും

കാര്യം പറയുമ്പോൾ ചിലപ്പോ കരയും, ഞങ്ങടെ കലക്റ്റർ. പേമാരിയിലും പിടിച്ചു നിൽക്കും ഞങ്ങടെ KSEB. ഡോക്ടർമാർ വെളുത്ത കോട്ടഴിച്ച് കൂടെ നിൽക്കും; മനസ്സിന്റെ സ്പന്ദനങ്ങളറിയും. കൈയിൽ കാശില്ലെങ്കിൽ കമ്മലൂരിക്കൊടുക്കും. മക്കളെപ്പോലെ കാക്കും മിണ്ടാപ്രാണികളെയും. പോലീസുകാർ മാലാഖാമാരാവും. ഫയർ ഫോഴ്സ് ലൈഫ് ഫോഴ്സ് ആയി കാണിച്ചുതരും. ഒരു കെട്ട് പുതപ്പു തന്നാൽ ഒരു കോടി നന്ദി പറയും, മടിക്കാതെ.

അറിയാവുന്നതെന്തും ചെയ്യും

അറിയാവുന്നതെന്തും ചെയ്യും

അരിച്ചാക്കിറക്കാൻ നല്ല ചുള്ളൻ സിനിമാക്കാരൻ വരും. രക്ഷയായ ദൈവങ്ങളെ തൊഴാൻ കൈകൂപ്പി നിൽക്കും; അതിന് സ്ഥലമോ സമയമോ ഒന്നും ഞങ്ങൾക്ക് വിഷയമല്ല. എന്നെക്കൊണ്ടെന്താവാൻ എന്ന് പറഞ്ഞ് മാറി നിൽക്കില്ല; അറിയാവുന്നതെന്തോ, ചെയ്യാവുന്നതെന്തോ അതങ്ങട്ട് ചെയ്യും. ഓണവും ഈദും ഞങ്ങളൊന്നിച്ചുണ്ണും; വേണംന്ന് വെച്ചാ രണ്ടും വേണ്ടെന്ന് വെക്കും.....

ഞങ്ങടെ കൂടെ നിൽക്കുന്നവർ

ഞങ്ങടെ കൂടെ നിൽക്കുന്നവർ

വീട്ടിനകം ക്ലീനാക്കാന്‍ ഞങ്ങള്‍ ബീഹാറികളെ കാത്ത് നില്‍ക്കില്ല. ഐടി പാര്‍ക്കിലെ നല്ല പിള്ളേര് വന്നത് ചെയ്യും. കൂടെക്കൂടാന്‍ നിയമസഭാ സ്പീക്കറുണ്ടാകും. കൂടെത്തന്നെ കാണും മന്ത്രിമാര്‍. ഞങ്ങടെ മന്ത്രിമാര്‍. ആപത്തിന്റെ നാളുകളില്‍ മൊബൈല്‍ ഫോണും വാട്‌സ്ആപ്പ് ഗ്രൂപ്പുമൊക്കെ ഞങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളാണ്. പ്രളയത്തിന്റെ നാളുകളില്‍ ഞങ്ങളുടെ എഫ്എം റേഡിയോ സ്‌റ്റേഷനുകള്‍ തമാശകളൊന്നും പറയില്ല. പാട്ടുകളൊന്നും പാടിക്കില്ല. എസ്ഒഎസ് മെസ്സേജുകള്‍ മാത്രം ബ്രോഡ്കാസ്റ്റ് ചെയ്യും.

ചവിട്ടിത്തേച്ചാൽ ചെകിട്ടത്ത് അടി

ചവിട്ടിത്തേച്ചാൽ ചെകിട്ടത്ത് അടി

പരസ്യം വേണ്ടതില്ലെന്ന് തീരുമാനിക്കും ഞങ്ങളുടെ ടിവി ചാനലുകള്‍. പെരുമഴ പോലെ പെയ്തിരുന്ന ട്രോളുകള്‍ ഒരൊറ്റയടിക്ക് നിര്‍ത്തും ട്രോളന്മാര്‍. ട്രോളന്മാര്‍ ഈ സമയത്തെ ഏറ്റവും ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറും. രക്ഷയിലേക്ക് ചവിട്ടിക്കയറാന്‍ മുതുക് ചവിട്ടുപടിയാക്കി കൊടുക്കും. ഇനി ചവിട്ടിത്തേക്കാന്‍ നോക്കിയാല്‍ ചെകിടത്ത് അടിക്കും. അത് ഞങ്ങളുടെ മന്ത്രിയായാലും ശരി, വിവരക്കേട് കാണിച്ചാല്‍ വിവരം അറിയും.

ഓണത്തിനിടെ കോണ്ടം കച്ചവടം

ഓണത്തിനിടെ കോണ്ടം കച്ചവടം

നിങ്ങളുടെ ഭാവം മാറിയാല്‍ ഞങ്ങളുടെ ഭാഷയും മാറും. ഞങ്ങടെ ഭാഷ പഠിപ്പിക്കേണ്ട എന്ന് പറയും. ഓണത്തിനിടെ കോണ്ടം കച്ചവടം നടത്താന്‍ നോക്കിയാല്‍ ആ നോക്കിയവനെ ഓണത്തിന് മുന്‍പേ ഞങ്ങള്‍ നാട്ടിലെത്തിക്കും. ഗുണിച്ചും ഗണിച്ചും മഴയില്ലെന്ന് പറഞ്ഞ മഹാനായാലും ശരി മഴവെള്ളത്തില്‍പ്പെട്ടാല്‍ ഞങ്ങള്‍ വലിച്ചോണ്ട് പോരും.

ദില്ലിയേക്കാൾ അടുത്ത് ദുബായ്

ദില്ലിയേക്കാൾ അടുത്ത് ദുബായ്

ഇനി ഇവിടെ വന്ന് നല്ല ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷില്‍ പോക്രിത്തരം പറഞ്ഞാല്‍ നല്ല കോഴിക്കോടന്‍ മലയാളത്തില്‍ വയറ് നിറച്ച് തരും. പിന്നേയ്, ഞങ്ങൾക്ക് വരാനും പോവാനും ആശയും ആശങ്കയും പങ്കുവെക്കാനുമൊക്കെ ദില്ലിയെക്കാൾ വളരെയടുത്താ ദുബായി. അതെങ്ങനെയാ. അവിടെച്ചെന്നാ ഖുബുസല്ല, നല്ല നാടൻ പുട്ടും കടലക്കറിയും കിട്ടും. They are so close...so close to our hearts.

ഇനി,

ഞങ്ങൾക്ക് രാഷ്ട്രീയമുണ്ട്

ഞങ്ങൾക്ക് രാഷ്ട്രീയമുണ്ട്

Being a consumer state, we do buy a lot. We buy brands a lot. On the other hand, we are political. We are political to the core. We are so concerned about the political correctness of each and every word that you utter. We are so critical about the political correctness of each and every gesture that you make. So, we don’t buy branded politics. We don’t accept branded inhuman politics.!! 😎😎

പക്ഷേ ചാണകത്തിൽ ചവിട്ടില്ല

പക്ഷേ ചാണകത്തിൽ ചവിട്ടില്ല

മലയാളത്തിൽ പറഞ്ഞാൽ ഞങ്ങൾ ചാണകത്തിൽ ചവിട്ടില്ല. ഇനി അഥവാ ചവുട്ടിപ്പോയാൽ നല്ല പച്ച വെള്ളത്തിൽ കഴുകി, തോർത്തുമുണ്ടുകൊണ്ട് തുടച്ചിട്ടേ വീട്ടിനകത്തേക്ക് കേറൂ. നന്ദി, നമസ്കാരം. എന്നാണ് വീഡിയോ അവസാനിക്കുന്നത്. മറ്റ് എന്തൊക്കെ കുറവുകളുണ്ടെങ്കിലും രാഷ്ട്രീയമായി ചിന്തിക്കുന്ന ജനതയാണ് മലയാളി. ഒരാപത്ത് വന്നാൽ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കരുതെന്ന ബോധ്യമുള്ളവർ. അതുകൊണ്ട് തന്നെ സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിന് കേരള മണ്ണിൽ ഇടം കിട്ടില്ലെന്നാണ് വീഡിയോ പറഞ്ഞ് വെയ്ക്കുന്നത്.

വീഡിയോ കാണാം

വൈറലാകുന്ന വീഡിയോ കാണാം

English summary
Kerala Flood: A video about Malayali goes viral in Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X