കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ ഭൂമി പൊന്തിവന്നു; ഇടുക്കിയില്‍ നീങ്ങിപ്പോകുന്നു!! പ്രളയ ശേഷം വിചിത്ര പ്രതിഭാസങ്ങള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ/തൊടുപുഴ: പ്രളയദുരന്തത്തിന് ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിചിത്രമായ പ്രതിഭാസങ്ങള്‍. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളിലാണ് ആശങ്കപ്പെടുത്തുന്ന മാറ്റങ്ങള്‍ പ്രകടമാകുന്നത്. ഇടുക്കിയില്‍ വീടുകള്‍ ഉള്‍പ്പെടുന്ന ഭൂമി മീറ്ററുകള്‍ നീങ്ങിപ്പോയി. വയനാട്ടില്‍ ഭൂമിയുടെ ഒരു ഭാഗം താഴ്ന്നുപോകുകയും ഒരു ഭാഗം പൊന്തിവരികയും ചെയ്തു.

എന്താണ് ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണമെന്ന് വ്യക്തമല്ല. ഭൗമശാസ്ത്രജ്ഞര്‍ വിശദമായ പഠനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. മറ്റെന്തോ ദുരന്തത്തിന്റെ ലക്ഷണമാണിതെന്നും ജനങ്ങള്‍ക്കിടയില്‍ സംസാരമുണ്ട്. വിവരങ്ങള്‍ ഇങ്ങനെ...

 ഭൂമി താഴുകയും പൊന്തുകയും

ഭൂമി താഴുകയും പൊന്തുകയും

വയനാട് തെക്കുംതറയിലെ പിണങ്ങോട് പുഷ്പത്തൂര്‍ ശ്രീധരന്‍ നായരുടെ വീടിനോട് ചേര്‍ന്നാണ് ഭൂമി താഴുകയും പൊന്തുകയും ചെയ്തത്. വീട്ടിലേക്കുള്ള വഴിയും വീടിന്റെ മതിലും രണ്ടാഴ്ചക്കിടെ മീറ്ററിലധികം താഴ്ന്നുപോയി. എന്നാല്‍ ഏതാനും അകലെ ഒന്നര മീറ്ററോളം ഭൂമി ഉയര്‍ന്നുവരികയും ചെയ്തു.

പ്രദേശത്തിന്റെ കിടപ്പ് ഇങ്ങനെ

പ്രദേശത്തിന്റെ കിടപ്പ് ഇങ്ങനെ

ശ്രീധരന്‍ നായരുടെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തിന്റെ മുകള്‍ ഭാഗം കുന്നും താഴ്ഭാഗം വയലുമാണ്. ഇതില്‍ കുന്നുള്ള പ്രദേശമാണ് താഴ്ന്നത്. വയലിലാണ് ഭൂമി പൊന്തിവന്നത്. വീടിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന വയലിലെ കുളത്തിന്റെ ഒരു ഭാഗം പൊന്തി നികന്നു.

ഭൂമിക്കടിയിലെ ഉരുള്‍പൊട്ടല്‍

ഭൂമിക്കടിയിലെ ഉരുള്‍പൊട്ടല്‍

ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശഇച്ചു. ഭൂമിക്കടിയിലുണ്ടാകുന്ന ഉരുള്‍പൊട്ടലിന്റെ മറ്റൊരു രീതിയാണിതെന്ന് അവര്‍ പറയുന്നു. ഭൂമി ഇടിഞ്ഞുതാണ സ്ഥലത്തിനടുത്ത് ഒരു തോടുണ്ട്. തോടിന് അപ്പുറത്തായിട്ടാണ് പൊന്തിവന്നിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പും

വര്‍ഷങ്ങള്‍ക്ക് മുമ്പും

സ്ഥലം അല്‍പ്പം നീങ്ങുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇവിടെയുണ്ടായിരുന്ന മരങ്ങളും വാഴകളും കമുകുമെല്ലാം വീഴാറായ അവസ്ഥയിലാണ്. പുതിയ നീര്‍ച്ചാല്‍ രൂപപ്പെടുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പും സമാനമായ പ്രതിഭാസം മേഖലയിലുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ഇടുക്കിയില്‍ ഭൂമി നീങ്ങുന്നു

ഇടുക്കിയില്‍ ഭൂമി നീങ്ങുന്നു

അതേസമയം, ഇടുക്കിയില്‍ ഭൂമി നീങ്ങിപ്പോകുകയാണ് ചെയ്യുന്നത്. ചെറുതോണിക്കടുത്ത വിമലഗിരിയിലാണ് വലിയ പ്രദേശം നിരങ്ങിനീങ്ങുന്നത്. പത്തേക്കളോളം വരും നീങ്ങിയ പ്രദേശം. എന്താണിതിന് കാരണമെന്ന് വ്യക്തമല്ല. ഭൗമശാസ്ത്ര വിദഗ്ധര്‍ ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

പത്തേക്കറോളം പ്രദേശം

പത്തേക്കറോളം പ്രദേശം

ആരെയും ആശ്ചര്യപ്പെടുത്തുന്ന പ്രതിഭാസമാണിത്. പത്തേക്കളോളം സ്ഥലത്തെ വീടുകള്‍, മരങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയെല്ലാം നീങ്ങിയിരിക്കുന്നു. പ്രളയദുരത്തിനും ഉരുള്‍പ്പൊട്ടലിനും ശേഷമാണ് ഈ ഒരു വിചിത്ര പ്രതിഭാസം കണ്ടുതുടങ്ങിയത്. നാല് കുടുംബങ്ങള്‍ താസമിക്കുന്ന പ്രദേശമാണിത്.

20 അടിയോളം താഴേയിറങ്ങി

20 അടിയോളം താഴേയിറങ്ങി

കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശത്തെ ഭൗമ പ്രതലത്തില്‍ പല മാറ്റങ്ങളും കണ്ടുതുടങ്ങിയത്. ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം നേരത്തെ വാര്‍ത്തയായിരുന്നു. നാല് കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമിയാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പത്തേക്കര്‍ സ്ഥലം ഇരുപത് അടിയോളം താഴേയിറങ്ങിയെന്നാണ് മനസിലാകുന്നത്.

 നാല് വീടുകള്‍

നാല് വീടുകള്‍

ഇവിടെയുണ്ടായിരുന്ന വേഴമ്മേലില്‍ പോള്‍ വര്‍ഗീസിന്റെ വീടുള്‍പ്പെടെയാണ് നീങ്ങുന്നത്. വീടിന്റെ പല ഭാഗങ്ങളും വിണ്ടുകീറിയിരിക്കുകയാണിപ്പോള്‍. ഫില്ലറും ബീമും ഉപയോഗിച്ച് വീട് നിര്‍മിച്ചതിനാലാണ് പൊളിഞ്ഞുവീഴാത്തത്. സാധാരണ നിര്‍മാണ രീതിയാണെങ്കില്‍ നാല് വീടുകളും തകര്‍ന്നുവീഴുമായിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.

 താമസം മാറി

താമസം മാറി

ഈന്തോട്ടത്തില്‍ കുട്ടിയച്ചന്‍, മൂന്നുമാക്കല്‍ ജെയിംസ്, പ്ലാത്തോട്ടത്തില്‍ ജോസ് എന്നിവരുടെ വീടും സ്ഥലവും നീങ്ങിയിട്ടുണ്ട്. ഈ മേഖലയില്‍ ഏത് സമയവും അപകടമുണ്ടാകാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പോള്‍ വര്‍ഗീസ് അപകടസാധ്യത മുന്‍കൂട്ടി കണ്ട് താമസം മാറ്റി. വീടും സ്ഥലവും നീങ്ങുന്നത് അറിഞ്ഞ് കാണാനായി ഒട്ടേറെ പേരാണ് എത്തിയിരുന്നത്.

ചെളി കലര്‍ന്ന വെള്ളം

ചെളി കലര്‍ന്ന വെള്ളം

എന്താണ് ഇങ്ങനെ ഒരു പ്രതിഭാസത്തിന് കാരണമെന്ന് വ്യക്തമല്ല. സോയില്‍ പൈപ്പിങ് പ്രതിഭാസമാണിതെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്ഥലത്തിനടിയിലൂടെ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാലാണ് സമീപപ്രദേശങ്ങളില്‍ ചെളി കലര്‍ന്ന വെള്ളം പുറത്തേക്ക് തള്ളുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഭൂമി വിണ്ടുകീറി

ഭൂമി വിണ്ടുകീറി

നെടുങ്കണ്ടത്തിനടുത്ത് നിര്‍മാണം പൂര്‍ത്തിയായി ഒരുമാസം തികയും മുമ്പ് വീട് ഭൂമിക്കടിയിലേക്ക് പോയ വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കനത്ത മഴയില്‍ ഭൂമി വിണ്ടുകീറി വീടിന്റെ ഒരു നിലയാണ് മണ്ണിനടിയിലായത്. മാവടി പള്ളിപ്പടി തേനമാക്കല്‍ അപ്പച്ചന്റെ വീടാണ് ഭൂമിക്കടിയിലായത്. മഴ ശക്തമായ വേളയില്‍ വീടിന് വിള്ളല്‍ സംഭവിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വീടൊഴിഞ്ഞ് മറ്റൊരിടത്തേക്ക് മാറുകയും ചെയ്തു.

പ്രളയത്തില്‍ തീരില്ല; വരുന്നു അടുത്ത മഹാദുരന്തം!! മുന്നറിയിപ്പുമായി ശാസ്ത്രലോകം, പരിഹാരം ഒന്നുമാത്രംപ്രളയത്തില്‍ തീരില്ല; വരുന്നു അടുത്ത മഹാദുരന്തം!! മുന്നറിയിപ്പുമായി ശാസ്ത്രലോകം, പരിഹാരം ഒന്നുമാത്രം

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം വീണ്ടും; നിലപാട് തിരുത്തി സിദ്ധരാമയ്യ!! മുഖ്യമന്ത്രി പദത്തില്‍ കണ്ണ്കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം വീണ്ടും; നിലപാട് തിരുത്തി സിദ്ധരാമയ്യ!! മുഖ്യമന്ത്രി പദത്തില്‍ കണ്ണ്

English summary
Kerala flood: Part of land moved to some meter in Wayanad and Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X