• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിന് സമീപം അന്തരീക്ഷച്ചുഴി, ന്യൂനമര്‍ദപാത്തി; കനത്തമഴയക്ക് സാധ്യത; യെല്ലോഅലർട്ട് പ്രഖ്യാപിച്ചു

cmsvideo
  കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത ! | Oneindia Malayalam

  തിരുവനന്തപുരം: കേരളം കണ്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാപ്രളയത്തിന് ശേഷം വീണ്ടുംല സംസ്ഥാനത്ത് മഴ ശക്തമാകുന്നു. സംസ്ഥാനത്ത് 25 ശതമാനം സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 28 വരെ ഇടിമിന്നലോടു കൂടിയ കനത്തമഴയ്ക്ക് സാധ്യാതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

  പ്രളയാനന്തരം സംസ്ഥാനത്തെ പുഴകളിലും കായലുകളിലും ക്രമാതീതമായി വെള്ളം കുറഞ്ഞിരുന്നു. കിണറുകളിലും സമാനമായ അവസ്ഥയുണ്ടായി. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന മഴ അനുഗ്രഹമാണ് വിലയിരുത്തന്നത്. എന്നാല്‍ ശക്തമായ മഴ പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

  വ്യാപക മഴ

  വ്യാപക മഴ

  പ്രളയ ഘട്ടത്തിന്ശേഷം ഇന്നലെയാണ് സംസ്ഥാനത്ത് വ്യാപകമായ മഴയുണ്ടായത്. തിരുവനന്തപുരം ജില്ലയിലും വയനാട് മാനന്തവാടിയിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഈ മഴ കൂടുതല്‍ പ്രദേശങ്ങളില്‍ വ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

  യെല്ലോ അലര്‍ട്ട്

  യെല്ലോ അലര്‍ട്ട്

  കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലും വ്യാഴാച്ച വരേയും പത്തനംതിട്ടയില്‍ ബുധന്‍,വ്യാഴം ദിവസങ്ങളിലുമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  ജാഗ്രത

  ജാഗ്രത

  കലാവസ്ഥാ സാഹചര്യങ്ങള്‍ രൂക്ഷമാകുമ്പോള്‍ നല്‍കുന്ന രണ്ടാമത്തെ മുന്നറിയിപ്പാണ് യെല്ലോ. യെല്ലോ കഴിഞ്ഞാല്‍ ഓറഞ്ച്, റെഡ് അലര്‍ട്ടുകളാണ് ഇനിയുള്ളത്. നാശനഷ്ട്ങ്ങള്‍ക്ക് സാധ്യതയുള്ള കനത്ത മഴയെ നേരിടാനുള്ള ജാഗ്രതയ്ക്ക് വേണ്ടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

  ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കല്‍

  ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കല്‍

  ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ ക്യാമ്പുകള്‍ സജ്ജമാക്കുക, റവന്യൂ, പോലീസ് വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കു, പാറപൊട്ടിക്കുക, വിനോദ സഞ്ചാരികള്‍ നിദകളില്‍ ഇറങ്ങരുത്, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത് തുടങ്ങിയവയാണ് യെല്ലോ അലര്‍ട്ടിന്റെ മുന്‍കരുതലുകള്‍.

  അന്തരീക്ഷച്ചുഴി

  അന്തരീക്ഷച്ചുഴി

  കര്‍ണാടകാ തീരത്ത് അറബിക്കടലിലൂം കര്‍ണാടകത്തിന്റെ ഉള്‍ഭാഗത്തും രണ്ട് അന്തരീക്ഷച്ചുഴികളുണ്ട്. അന്തരീക്ഷത്തിന്റെ ഉയന്നതലത്തില്‍ ഒരു പ്രദേശത്തായി കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷച്ചൂഴി. ഇത് കനത്തമഴ പെയ്യുന്നതിന് അനുകൂല സാഹചര്യമുണ്ടാക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

  പ്രവചനം

  പ്രവചനം

  24 മണിക്കൂറില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. അന്തരീക്ഷച്ചുഴിക്ക് പുറമെ കര്‍ണാടകത്തിന്റെ വടക്കുമുതല്‍ കന്യാകുമാരി വരെ നീളുന്ന ന്യുനമര്‍ദപാത്തിയും നിലവിലുണ്ട്. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും ഇതും അനുകൂലമാണ്.

  ഡാമുകളിലെ ജലനിരപ്പ്

  ഡാമുകളിലെ ജലനിരപ്പ്

  കനത്ത മഴയെ തുടര്‍ന്ന് ഡാമുകളിലെ ജലനിരപ്പ് വീണ്ടും ഉയരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷോളയാര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ ഞായറാഴ്ച്ച 12 മണിക്ക് തുറന്നിരുന്നു.

  ചാലക്കുടിപ്പുഴയിലെ ജലനിരപ്പ്

  ചാലക്കുടിപ്പുഴയിലെ ജലനിരപ്പ്

  ഷോളയാര്‍ ഡാമില്‍ നിന്ന് പെരിങ്ങള്‍ക്കുത്ത് അണക്കെട്ടിലേക്കാണ് വെള്ളമെത്തുക. പെരിങ്ങള്‍ക്കുത്ത് അണക്കെട്ടിന്റെ ഷട്ടറുകള്‍ തകരാറിലാണ്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സമീപപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

  lok-sabha-home

  English summary
  kerala flood2018; chance for heavy rain again

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X

  Loksabha Results

  PartyLW T
  BJP+3424346
  CONG+88088
  OTH1080108

  Arunachal Pradesh

  PartyLW T
  BJP17017
  CONG000
  OTH505

  Sikkim

  PartyLW T
  SDF808
  SKM606
  OTH000

  Odisha

  PartyLW T
  BJD1010101
  BJP28028
  OTH17017

  Andhra Pradesh

  PartyLW T
  YSRCP1491150
  TDP24024
  OTH101

  TRAILING

  Manhar Patel - INC
  Bhavnagar
  TRAILING
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more