കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടി; ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സമാഹരിച്ചത് 16 കോടിയിലേറെ

  • By Desk
Google Oneindia Malayalam News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സമാഹരിച്ചത് 16 കോടിയിലേറെ രൂപ. വിവിധ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 18,19 തിയ്യതികളിലാണ് സിപിഎം ഫണ്ട് സമാഹരണം നടത്തിയത്. ജില്ലാ അടിസ്ഥാനത്തില്‍ ലഭിച്ച കണക്കും സിപിഐഎം പ്രസ്താവനയിലൂടെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് സി.പി.ഐ (എം) പ്രവര്‍ത്തകര്‍ ആഗസ്റ്റ് 18, 19 തീയതികളില്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ ഇതുവരെയായി 16,43,73,940/ ലഭിച്ചെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക്

ഏരിയാ കമ്മിറ്റികള്‍ ഈ തുക പ്രാദേശികമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും, തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ചി,ല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ജില്ലതിരിച്ച്

ജില്ലതിരിച്ച്

സമാഹരിച്ച തുക ജില്ലതിരിച്ച് ചുവടെ ചേര്‍ക്കുന്നു. ഫണ്ട് നല്‍കി സഹായിച്ച മുഴുവന്‍ ആളുകളേയും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് നന്ദി അറിയിച്ചു.
1. കാസര്‍കോഡ് - 1,25,19,688
2. കണ്ണൂര്‍ - 6,39,69,320
3. വയനാട് - 10,00,000
4. കോഴിക്കോട് - 1,26,00,000
5. മലപ്പുറം - 1,20,00,000
6. പാലക്കാട് - 1,37,44,397
7. തൃശ്ശൂര്‍ - 65,00,000
8. കോട്ടയം - 44,00,000
9. കൊല്ലം - 1,51,00,000
10. തിരുവനന്തപുരം - 2,25,40,535
ആകെ - 16,43,73,940.

വിമര്‍ശനങ്ങളും പരിഹാസങ്ങളും

വിമര്‍ശനങ്ങളും പരിഹാസങ്ങളും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സിപിഎം ബക്കറ്റ് പിരിവ് നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. ബക്കറ്റ് പിരിവിനെ തള്ളിക്കളയണെന്ന ആഹ്വാനവും പ്രചരവും നടക്കുകയും ചെയ്തു. എന്നാല്‍ രണ്ടുദിവസം കൊണ്ട് ഇത്രയേറെ പണം സ്വരൂപിച്ച് വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് സിപിഎം.

നിങ്ങള്‍ക്കും

നിങ്ങള്‍ക്കും

Girishma, [15.08.18 15:26]
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

ഫെയ്സ്ബുക്ക് പോസ്റ്റ്

സിപിഎം ഫെയ്സ്ബുക്ക് പോസ്റ്റ്

English summary
cpm relief fund report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X