കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധീരരായ മത്സ്യത്തൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട് അര്‍പ്പിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മത്സ്യത്തൊഴിലാളികളുടെ ധീരതയെ ആദരിച്ചു കേരള സര്‍ക്കാര്‍

തിരുവനന്തപുരം: മഹാപ്രളയത്തില്‍ മുങ്ങിത്തണുകൊണ്ടിരുന്ന എഴുപതിനായിരത്തിലേറെ ആളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് മത്സ്യത്തൊഴിലാളികളായിരുന്നു. കേരളത്തിന്റെ സൈന്യം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത്.

<strong>99.3% നോട്ടുകളും തിരിച്ചെത്തി; ഇനി വിനു പറയുന്ന പണി കെ സുരേന്ദ്രന്‍ ചെയ്യുമോയെന്ന് സോഷ്യല്‍ മീഡിയ</strong>99.3% നോട്ടുകളും തിരിച്ചെത്തി; ഇനി വിനു പറയുന്ന പണി കെ സുരേന്ദ്രന്‍ ചെയ്യുമോയെന്ന് സോഷ്യല്‍ മീഡിയ

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ ധീരതയെ തിരുവനന്തപുരത്ത് വെച്ച് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ആദരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന അതിവിപുലമായ സദസ്സാണ് കടലിന്റെ മക്കളെ ആദരിക്കാന്‍ ഒത്തുചേര്‍ന്നിരിക്കുന്നത്.

ഒരു നുറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം ആണ് കഴിഞ്ഞത്. ആ ദുരന്തത്തെ അതിജീവിക്കുന്നതില്‍ മത്സ്യത്തൊളിലാളികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ബോട്ടുകള്‍ എത്തുംമുമ്പ് തന്നെ വെള്ളത്തിലിറങ്ങി മുന്‍പിന്‍ നോക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ പ്രളയബാധിതര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കി. ധീരരായ മത്സ്യത്തൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട് അര്‍പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

FISHERMEN
English summary
kerala flood2018; govt honor fishermen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X