കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയെ തിരുത്തി രാഹുല്‍ ; ഇത് ഏറ്റവും പ്രയാസമേറിയ സമയം, ഭിന്നതകള്‍ മറന്ന് ഒന്നിച്ച് നില്‍ക്കണം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
രമേശ് ചെന്നിത്തലയെ തിരുത്തി രാഹുല്‍ ഗാന്ധി | Kerala Flood 2018 | OneIndia Malayalam

കേരള ജനത ഒറ്റക്കെട്ടായിട്ടായിരുന്നു തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മഹാപ്രളയത്തെ അതിജീവിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യം ഘട്ടംമുതല്‍ അവര്‍ ഒന്നിച്ചു നിന്നു. ഏറ്റവും പ്രശംസിക്കപ്പെട്ടത് മത്സ്യത്തൊളിലാളികളുടെ സേവനമായിരുന്നു. ജാതി-മത-രാഷ്ട്രീയ-കക്ഷി ഭേദമന്യേ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തന വിവരങ്ങള്‍ കൈമാറുന്നതിനും അവര്‍ ഒറ്റക്കെട്ടായി നിന്നു.

<strong>പ്രളയത്തിനിടെ പിതൃസഹോദരന്‍ ഒമ്പതുവയസ്സുകാരനെ പുഴയിലെറിഞ്ഞു കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി</strong>പ്രളയത്തിനിടെ പിതൃസഹോദരന്‍ ഒമ്പതുവയസ്സുകാരനെ പുഴയിലെറിഞ്ഞു കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവും എത്തിയത് ഏറെ പ്രശംസിക്കപ്പെട്ടു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എംഎല്‍എമാരും ആദ്യഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. എന്നാല്‍ പിന്നീട് ഈ ഒരുമ മാറി രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ നടക്കുന്നതാണ് പിന്നീട് കണ്ടത്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദേശം എത്തുന്നതെന്നാണ് പ്രത്യേകത.

<strong>ആദ്യം വിക്കിപീഡിയ തിരുത്തി: പിന്നീട് കേരളം ഒന്നും കൊടുത്തില്ലെന്ന് സുരേന്ദ്രന്‍, കയ്യോടെ പിടികൂടി</strong>ആദ്യം വിക്കിപീഡിയ തിരുത്തി: പിന്നീട് കേരളം ഒന്നും കൊടുത്തില്ലെന്ന് സുരേന്ദ്രന്‍, കയ്യോടെ പിടികൂടി

പ്രളയജലം ഇറങ്ങി

പ്രളയജലം ഇറങ്ങി

പ്രളയജലം ഇറങ്ങിത്തുടങ്ങിയതോടെ കേരളത്തില്‍ പതിവുപോലെ രാഷ്ട്രീയ ആരോപണങ്ങളും വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രളയത്തിന്റെ ഉത്തരവാദി ആര് എന്നതിലൂന്നിയായിരുന്നു പ്രധാനം ചര്‍ച്ച. ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമാക്കിയതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത് ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചു.

ചെന്നിത്തലക്ക് മറുപടി

ചെന്നിത്തലക്ക് മറുപടി

രമേശ് ചെന്നിത്തലക്ക് അദ്ദേഹത്തിന്റെ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റും മറ്റ് കണക്കുകളും അറിയിപ്പുകളും നിരത്തി മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തിയതോടെ വിഷയം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. വീണ്ടും സര്‍ക്കാറിനെതിരെ ആരോപണവുമായി ചെന്നിത്തല സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തി.

ആരോപണം

ആരോപണം

പ്രതിപക്ഷ നേതാവിന്റെ സമാനമായ ആരോപണം കെ മുരളീധരന്‍, ഉമ്മന്‍ ചാണ്ടി, ബിജെപി നേതാവ് കെ സുരന്ദ്രന്‍ എന്നിവരും ഉന്നയിച്ചു. ഇവര്‍ക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണനും രംഗത്തെതി. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യാതാര്‍ത്ഥത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ഓണാംശകള്‍

ഓണാംശകള്‍

എന്നിട്ടും സര്‍ക്കാറിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ഘടകം രൂക്ഷമായ വിമര്‍ശനം നടത്തിവരുന്നതിനിടേയാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓണാംശകള്‍ എത്തുന്നത്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാരും ഒരുമിച്ചു നില്‍ക്കണം എന്നാണ് രാഹുലിന്റെ ഓണാശംസ.

മലയാളി ദുഃഖിക്കുകയാണ്

മലയാളി ദുഃഖിക്കുകയാണ്

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി മലയാളികള്‍ക്ക് ഓണാശംസകള്‍ അറിയിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രയാസമേറിയ സമയമാണിത്. ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും ഉറ്റവരെ ഓര്‍ത്ത് മലയാളി ദുഃഖിക്കുകയാണ്.

ഒന്നിച്ചു നില്‍ക്കണം

ഒന്നിച്ചു നില്‍ക്കണം

ഈ ഓണക്കാലത്ത് ഭിന്നതകള്‍ മറന്ന് ഒന്നിച്ചു നില്‍ക്കണമെന്നും രാഹുല്‍ ഗാന്ധി രേഖപ്പെടുത്തി. സര്‍ക്കാറിനെതിരെ പ്രതിപക്ഷ നേതാവുള്‍പ്പടെ രൂക്ഷമായ വിമര്‍ശനം തുടരുന്നതിനിടേയാണ് രാഹുലിന്റെ ഒന്നിച്ചു നില്‍ക്കല്‍ പരാമര്‍ശം എന്നതാണ് ഏറെ ശ്രദ്ധേയം.

രാഹുല്‍ ഗാന്ധി കേരളത്തില്‍

രാഹുല്‍ ഗാന്ധി കേരളത്തില്‍

അടുത്ത ദിവസം തന്നെ രാഹുല്‍ ഗാന്ധി കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. അടിസ്ഥാനരഹിതവും അനാവശ്യവുമായ രാഷ്ട്രീയ ആരോപണങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വഴിത്തെറ്റിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാറിന് താല്‍പര്യം

സര്‍ക്കാറിന് താല്‍പര്യം

രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് പത്രസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അക്കമിട്ട് മറുപടി നല്‍കിയിരുന്നു. വീണ്ടും സമാനമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാനാണ് സര്‍ക്കാറിന് താല്‍പര്യമെന്നും വിവാദ ചര്‍ച്ചകള്‍ക്കില്ലെന്നും വ്യക്തമാക്കുയായിരുന്നു.

ട്വീറ്റ്

രാഹുലിന്‍റെ ഓണാംശസ

English summary
kerala should have the most difficult time to stay away from divisions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X