Get Updates
Get notified of breaking news, exclusive insights, and must-see stories!

സാലറി ചലഞ്ച്; മാസവരുമാനമില്ലാത്തതിനാല്‍ നോവലിന്റെ റോയല്‍റ്റിയായ 1,71000 രുപ നല്‍കുമെന്ന് കെ ആര്‍ മീര

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനസൃഷ്ടിക്കായിട്ടാണ് മുഖ്യമന്ത്രി ലോകത്തെമ്പാടുമുള്ള മലയാളികളോട് ഒരു മാസത്തെ ശമ്പളം ആവശ്യപ്പെട്ടത്. ഒരു മാസത്തെ ശമ്പളം പത്തുമാസമായി നല്‍കാനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് മികച്ച സ്വീകാര്യതയാണ് ഉണ്ടായിരിക്കുന്നത്. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുതല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് വരെ തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തയ്യാറായി.

സാഹിത്യകാരി കെ ആര്‍ മീരയും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ആശയത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്. മാസവരുമാനം ഇല്ലാത്തതിനാല്‍ പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റിയായ ഒരുലക്ഷത്തി എഴുപത്തിയേയാരിം രൂപയാണ് അവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ ആര്‍ മീര ഇക്കാര്യം അറിയച്ചത്. വിശദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

മാസവരുമാനമില്ല. അതുകൊണ്ട്, 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന പുതിയ നോവലിന്‍റെ ഒരു പതിപ്പിന്‍റെ റോയല്‍റ്റിയായ 1,71000/ ( ഒരു ലക്ഷത്തി എഴുപത്തിയോരായിരം ) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ ഡിസി ബുക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

≠We Shall Overcome

kr meera

Recommended Video

cmsvideo
    സാലറി ചലഞ്ച്‌ ഏറ്റെടുത്ത് മലയാളികൾ | OneIndia Malayalam

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08
    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+