മഹാപ്രളയം; കേരളത്തിന് വേണ്ടി നിരന്തരം ശബ്ദിച്ച് രാഹുലും കോണ്‍ഗ്രസും; ഒരക്ഷരം മിണ്ടാതെ അമിത് ഷാ
അന്താരാഷ്ട്ര മാധ്യമങ്ങള്‍വരെ വളരെ പ്രധാന്യംകേരളത്തിലെ പ്രളയവാര്‍ത്തകള്‍ക്ക് നല്‍കിയപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. പിന്നീട് പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോഴാണ് കേരളത്തിലെ പ്രളയവാര്‍ത്തകള്‍ക്ക് ദേശീയ മാധ്യമങ്ങളില്‍ ചെറിയ പ്രാധാന്യമെങ്കിലും ലഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കേരളത്തിലെ പ്രളയം ദേശീയ തലത്തില്‍ കൊണ്ടുവരുന്നതിന് വലിയ പ്രാധാന്യം വഹിച്ചിരുന്നു.
പാര്‍ട്ടി സോഷ്യല്‍മീഡിയ ഘടകങ്ങളിലൂടെ കോണ്‍ഗ്രസും രാഹുലും നിരന്തരം കേരളത്തിന് വേണ്ടി രംഗത്തെത്തിയിരുന്നു. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവട്ടെ ഇതൊന്നും അറിഞ്ഞിട്ടില്ലാത്ത മട്ടിലാണ് . അദ്ദേഹത്തിന്റെ ട്വിറ്ററിലോ, ഫെയ്‌സ്ബുക്കിലോ ഇതേവരെ കേരളത്തിലെ പ്രളയത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല.

ലോകത്തിന്റെ ശ്രദ്ധ
ലോകത്തിന്റെ തന്നെ ശ്രദ്ധപതിഞ്ഞ പ്രളയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ഉണ്ടായത്. മാര്‍പ്പാപ്പ, ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമെല്ലാം കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. എന്നാല്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇതേക്കുറിച്ച് ഒരു പരാമര്‍ശവും ഇല്ല.

രാഹുല്‍ ഗാന്ധി
അവിടെയാണ് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും ദേശീയ അധ്യക്ഷനായ രാഹുല്‍ ഗാന്ധിയും വ്യത്യസ്തനാവുന്നത്. ആദ്യഘട്ടത്തില്‍ തന്നെ കേരളത്തിലെ പ്രളയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ രാഹുല്‍ഗാന്ധിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കഴിഞ്ഞിരുന്നു.

കോണ്‍ഗ്രസ്സിന്റേയും
കോണ്‍ഗ്രസ്സിന്റേയും രാഹുല്‍ ഗാന്ധിയുടേയും ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ കേരളത്തിലെ പ്രളയക്കെടുതികള്‍ നിറഞ്ഞു നിന്നു. എന്നാല്‍ അമിതാഷായുടെ അക്കൗണ്ടില്‍ ഇതൊന്നുമില്ല. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലും ഇതുതന്നെയായിരുന്നു അവസ്ഥ.

അമിത്ഷാ
കേരളത്തിലെ പ്രളയദുരിതമോ ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള ആദരാഞ്ജലികളോ ഇല്ലാതിരുന്ന അമിത്ഷായുടെ അക്കൗണ്ടുകളില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്കുള്ള അഭിനന്ദനങ്ങളും അന്തരിച്ച മുന്‍പ്രധാനമന്ത്രി വാജ്‌പേയിയെക്കുറിച്ചുള്ള ഓര്‍മ്മകളുമാണ് ഉള്ളത്.

മൗനം
രാജ്യത്തിന് വേണ്ടി മെഡല്‍ നേടിയവരെ അഭിനന്ദിക്കുന്നതും മുന്‍പ്രധാനമന്ത്രിയുടെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതും പ്രധാനപ്പെട്ടതാണെങ്കിലും രാജ്യത്തെ ഒരു സംസ്ഥാനം മഹാപ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കുമ്പോള്‍ അതേകുറിച്ച് മൗനം പാലിക്കുന്ന ബിജെപി ദേശീയ അധ്യക്ഷന്റെ നിലപാട് അംഗീകരിക്കാനാവുന്നതല്ലെന്ന് രാഷ്ട്രീയ എതിരാളികള്‍ കുറ്റപ്പെടുത്തുന്നു.

കേരളത്തിനൊപ്പമുണ്ട്
രാജ്യത്തെ പ്രമുഖ ദേശീയ-പ്രാദേശിക പാര്‍ട്ടുകളും ബിജെപി ഭരിക്കുന്നതുള്‍പ്പടേയുള്ള സംസ്ഥാന സര്‍ക്കാറുകളും നേതാക്കളും കേരളത്തിലെ ദുരന്തത്തില്‍ പ്രതികരണങ്ങള്‍ അറിയിക്കുകയും സഹായങ്ങള്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ നേതാക്കളും കേരളത്തിനൊപ്പമുണ്ടെന്ന് അറിയിക്കുമ്പോഴായിരുന്നു രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ കേരളത്തെപൂര്‍ണ്ണമായും അവഗണിച്ചത്.

ദേശീയ തലത്തില്‍
അതേ സമയം ദേശീയ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി കേരളത്തിന് പരമാവധി സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. കേരളത്തിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആദ്യഘട്ടത്തില്‍ തന്നെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

ദുരിതാശ്വാസ നിധിയിലേക്ക്
കേരളത്തിലെ അവസ്ഥകള്‍ വിവരിച്ചുകൊണ്ടും സംസ്ഥാനത്തിന് പിന്തുണയറിയിച്ചുകൊണ്ടും രാഹുല്‍ സോഷ്യല്‍ മീഡിയിലൂടെയും അല്ലെതെയും ശബ്ദിച്ചു. അവസാനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

500 കോടി
കേരളത്തിന് അടിയന്തര ധനസഹായമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത് 500 കോടി രൂപയായിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ നാലിലൊന്ന് മാത്രം നല്‍കിയ കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസായിരുന്നു പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നടത്തിയത്.

ആരോപണം
സര്‍ക്കാര്‍ ഫണ്ടുകള്‍ സ്വന്തം പ്രചാരണത്തിന് ഉപയോഗിക്കാനാണ് മോദിക്ക് താല്‍പര്യമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. 5000 കോടി രൂപയ്ക്ക് പരസ്യം ചെയ്യുന്ന മോദി കേരളത്തിനുള്ള അടിയന്തര ധനസഹായം 500 കോടിയായി ചുരുക്കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

സ്വന്തം താല്‍പര്യത്തിന്
ഇത്തരമൊരു ദുരന്തം സംഭവിച്ചിട്ടും, ആളുകള്‍ മരിച്ചിട്ടും വളരെ ചെറിയ തുകമാത്രമാണ് കേരളത്തിന് അനുവദിക്കപ്പെട്ടതെന്നാണ് കോണ്‍ഗ്രസ് വക്താവ് ജയ്വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. ഫിറ്റ്നല് വീഡിയോയ്ക്ക് 35 കോടി ചിലവഴിച്ച മോദി, ഫണ്ടുകള്‍ സ്വന്തം താല്‍പര്യത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും ഷെര്‍ഗില്‍ കുറ്റപ്പെടുത്തി.
|
ട്വീറ്റ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക
|
ട്വീറ്റ്
കേരളത്തിന്‍റെ വേദന
|
ട്വീറ്റ്
രാഹുല്‍ ഗാന്ധി












Click it and Unblock the Notifications