പ്രവാസികളുടെ ശ്രദ്ധയ്ക്ക്..; കേരളത്തിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് വഴി സൗജന്യമായി സഹായം അയക്കാം
ദോഹ: പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് ഏറ്റവും കൂടുതല്‍ സഹായധനം പ്രഖ്യാപിച്ചത് ഖത്തറായിരുന്നു. 35 കോടി രൂപയായിരുന്നു ഖത്തര്‍ കേരളത്തിന് ആദ്യ ധനസഹായമായി പ്രഖ്യാപിച്ചത്. അടിയന്തര സഹായമായി കേരളത്തിന് 2000 കോടി അനുവദിക്കണമെന്ന ആവശ്യമായിരുന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
പ്രളയം വിലയിരുത്താന്‍ എത്തിയ പ്രധാനമന്ത്രിയാകട്ടെ അടിയന്തര സഹായമായി പ്രഖ്യാപിച്ചത് 500 കോടി മാത്രമായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് മലയാളിള്‍ക്ക് കോടികള്‍ സഹായം ചെയ്ത് ഖത്തര്‍ അമീര്‍ എത്തിയത്. ഇപ്പോള്‍ കേരളത്തിന് കൂടുതല്‍ ഉപകാരപ്പെടുന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുകായാണ് ഖത്തര്‍ എയര്‍വെയ്‌സ്.

ഖത്തര്‍ ശൈഖ്
പ്രകൃതിദുരന്തത്തില്‍ വീടുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതുള്‍പ്പെടുയുള്ള കാര്യങ്ങള്‍ക്കായിരുന്നു ഖത്തര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സഹായധനം പ്രഖ്യാപിച്ചത്. കേരളത്തിന് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് പ്രത്യേക കാമ്പെയിന് ഖത്തര്‍ ചാരിറ്റി തുടക്കം കുറിച്ചിട്ടുണ്ട്.

ഖത്തര്‍ ചാരിറ്റി
ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ റപ്രസന്റേറ്റീവ് ഓഫീസ് മുഖേന ആദ്യഘട്ടത്തില്‍ അഞ്ചു ലക്ഷം റിയാലിന്റെ സഹായപ്രവര്‍ത്തനങ്ങള്‍ക്കാണ് നടത്തുക. മഹാപ്രളയത്തില്‍ പെട്ട് ജീവിതവും ജീവനും ഇല്ലാതായവര്‍ക്ക് വേണ്ടി പ്രത്യേക സമാഹരണ പദ്ധതിക്കും ഖത്തര്‍ ചാരിറ്റി രൂപം നല്‍കിയിട്ടുണ്ട്. 60,000 പേര്‍ക്ക് അടിയന്തര സഹായം എത്തിക്കുകയാണ് ലക്ഷ്യം. പ്രളയത്തില്‍ പെട്ടവര്‍ക്കെല്ലാം ഭക്ഷണം, മരുന്നുകള്‍, താമസസൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം.

സഹായം
7.06 കോടി രൂപ സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.കേരള ഫ്‌ളഡ് റിലീഫ് എന്ന പേരില്‍ തുടങ്ങിയ ക്യാമ്പെയ്‌നിലേക്ക് പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും സംഭാവന ചെയ്യാം. പ്രധാനമായും രക്ഷാകേന്ദ്രങ്ങളൊരുക്കുക, പൊതുവായ സഹായം, ഭക്ഷണ ഭക്ഷണേതര സാധനങ്ങള്‍ എത്തിക്കുക, മെഡിക്കല്‍ സഹായം, എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സഹായം നല്‍കാന്‍ സാധിക്കുക.

ഖത്തര്‍ എയര്‍വെയ്‌സ്
ഈ സഹായങ്ങള്‍ക്ക് പുറമേയാണ് കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനതക്കായി അടിയന്തര സഹായത്തിനുള്ള സാധനങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി സൗജന്യമായി അയക്കാമെന്ന കമ്പനി അധികൃതര്‍ അറിയിച്ചത്.

21 മുതല്‍ 29 വരെ
ദോഹയില്‍ നിന്നും തിരുവനന്തപുരത്ത് എത്തുന്ന ഖത്തര്‍ എയര്‍വേസ് യാത്രാ വിമാനങ്ങളില്‍ ആണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ മാസം 21 മുതല്‍ 29 വരെയാണ് ഈ സൗകര്യം. ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കുള്ള വെള്ളം,മരുന്നുകള്‍,വസ്ത്രങ്ങല്‍ ഡൈ ഫുഡ്‌സ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ എന്നിവയാണ് അയ്ക്കാന്‍ സാധിക്കുന്നത്.

ബന്ധപ്പെടാം
ഒരാള്‍ക്ക് പരമാവധി നൂറ് കിലോ സാധനങ്ങല്‍ വരെയാണ് അയക്കാന്‍ കഴിയുക. ബുക്കിങ്ങിനും കാര്‍ഗോ സംബന്ധിച്ച് വിശദാംശങ്ങള്‍ക്കുമായി +974 4018 1685, +974 6690 8226 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

കേരള ഫ്‌ളഡ് റിലീഫ്
ഖത്തര്‍ ചാരിറ്റി വെബ്‌സൈറ്റിലെ കേരള ഫ്‌ളഡ് റിലീഫ് പേജില്‍ ഷെല്‍ട്ടര്‍ വിഭാഗത്തില്‍ 500 റിയാല്‍ മുതല്‍ സംഭാവന നല്‍കാന്‍ സൗകര്യമുണ്ട്. പൊതുവായ സംഭാവനകള്‍ വിഭാഗത്തില്‍ 10, 50, 100, 500, 1000 റിയാല്‍ മുതലും മരുന്നുവിതരണ വിഭാഗത്തില്‍ 500 റിയാല്‍ മുതലും ഭക്ഷ്യവിഭാഗത്തില്‍ 100 റിയാല്‍,ഭക്ഷ്യേതര വിഭാഗത്തില്‍ 150 റിയാല്‍ മുതലും സംഭാവന നല്‍കാം. മൊബൈല്‍ എസ്എംഎസ് മുഖേനയും സംഭാവന നല്‍കാം

യുഎഇ
കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് മലയാളത്തിലാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
Recommended Video


ദുരിതാശ്വാസ നിധി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications