കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യത്തൊഴിലാളികളെ വാരിപ്പുണര്‍ന്ന്, എയര്‍ ആംബുലന്‍സിനായി വഴിമാറി രാഹുലിന്റെ സന്ദര്‍ശനം തുടരുന്നു

  • By Desk
Google Oneindia Malayalam News

പ്രളയക്കെടുതികള്‍ അനുഭവിക്കുന്ന കേരളത്തില്‍ സന്ദര്‍ശനം നടത്താന്‍ വൈകിയെങ്കിലും കേരത്തിന്റെ പ്രളയ ദുരിതങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചാ വിഷയമാക്കുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. കേരളത്തിലെ വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആദ്യ ഘട്ടത്തിലെ ആവശ്യപ്പെട്ട രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ നിരന്തരം കേരളത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഇന്ന് രാവിലെ കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി നിരവധി പ്രളയാബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍, പാണ്ടനാട് തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തി ദുരന്തബാധിതരെ ആശ്വസിപ്പിച്ചു.

വലിയ സുരക്ഷയില്ലാതെ

വലിയ സുരക്ഷയില്ലാതെ

സാധാരണഗതിയില്‍ വന്‍ സുരക്ഷയിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ള നേതാക്കള്‍ സഞ്ചരിക്കാറുള്ളത്. എന്നാല്‍ ഇന്ന് രാവിലെ കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ചുറ്റം അത്ര വലിയ സുരക്ഷാപ്രവര്‍ത്തകരൊന്നും ഉണ്ടായിരുന്നില്ല. വിഎം സുധീരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

ഉമ്മന്‍ചാണ്ടിയേ കാറിലേക്ക്

ഉമ്മന്‍ചാണ്ടിയേ കാറിലേക്ക്

വളരെ സൗമന്യായി, സൗഹൃദപരമായിട്ടായിരുന്നു രാഹുലും കേരളാ നേതാക്കളുമായുള്ള ഇടപെടല്‍. തന്നെ സ്വീകരിക്കാനെത്തിയ നേതാക്കളെ തന്റെ കാറിലേക്ക് വിളിച്ചു കയറ്റിയ രാഹുല്‍ ഉമ്മന്‍ചാണ്ടിയേ കാറിലേക്ക് കൈപിടിച്ചു കയറ്റിയ ശേഷമാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടത്.

ക്യാമ്പില്‍

ക്യാമ്പില്‍

തിരുവനന്തപുരത്തുനിന്ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തിയ രാഹുല്‍ ഗാന്ധി ഇരുപത് മിനുറ്റോളം ക്യാമ്പില്‍ ചിലവഴിച്ചു. ദുരന്തബാധിതരുടെ ആവലാതികള്‍ അവരില്‍ നിന്ന് നേരിട്ടു കേട്ടു. അവരെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ചെങ്ങന്നൂര്‍ എന്‍ജിനീയറിങ്ങ് കോളേജിലെ ക്യാമ്പിലേക്ക് പോയി.

ആശ്വാസം

ആശ്വാസം

രാഹുല്‍ ഗാന്ധി പറഞ്ഞത് മനസ്സിലായില്ലെങ്കിലും സഹായിക്കുമെന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞതെന്ന് ആ മുഖഭാവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുമെന്ന് രാഹുല്‍ ഗാന്ധി ആശ്വസിപ്പിച്ച ഒരു വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഏറെ കൃഷിനാശമുണ്ടായ എടനാട് മേഖലയും അദ്ദേഹം സന്ദര്‍ശിച്ചു.

അടുത്തുച്ചെന്ന്

അടുത്തുച്ചെന്ന്

പാണ്ടനാടും അദ്ദേഹം സന്ദര്‍ശനം നടത്തി. സുരക്ഷ മുന്‍നിര്‍ത്തി ആളുകളെ കസേരയില്‍ ഇരുത്തിയ ശേഷമായിരുന്നു രാഹുലിലെ ക്യാമ്പിലേക്ക് എത്തിച്ചത്. ക്യാമ്പില്‍ കഴിയുന്ന സ്ത്രീകളോടും കുട്ടുകളോടുമുള്‍പ്പടെ രാഹുല്‍ അടുത്തുച്ചെന്ന് സംസാരിച്ചു. രാഹുല്‍ പറയുന്നതില്‍ പല കാര്യങ്ങളും രമേശ് ചെന്നിത്തലആളുകള്‍ക്ക് പരിഭാഷ ചെയ്തുകൊടുത്തു.

എയര്‍ ആംബുലന്‍സിനായി

എയര്‍ ആംബുലന്‍സിനായി

എയര്‍ ആംബുലന്‍സിനായി തന്റെ യാത്ര അല്‍പം വൈകിപ്പിക്കാനും അദ്ദേഹം തയ്യാറായി. ചെങ്ങന്നൂരിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചശേഷം തിരികെ പോവാനായി അദ്ദേഹം ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ എത്തിയപ്പോള്‍തന്നെ അവിടെ ഒരു എയര്‍ ആംബുലന്‍സും എത്തിയിരുന്നു.

കാത്തുനിന്നു

കാത്തുനിന്നു

രോഗിയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. വിവരമറിഞ്ഞ രാഹുല്‍ ഗാന്ധി രോഗിയുമായുള്ള എയര്‍ ആംബുലന്‍സ് പോയ ശേഷം മതി തന്റെ യാത്രയെന്ന് നിര്‍ദ്ദേശിച്ച് കാത്തുനില്‍ക്കുകായിരുന്നു. പിന്നീട് എയര്‍ ആംബുലന്‍സ് പുറപ്പെട്ട ശേഷമാണ് അദ്ദേഹം അലപ്പുഴയിലേക്ക് യാത്ര തിരിച്ചത്.

മത്സ്യത്തൊഴിലാളികളെ

മത്സ്യത്തൊഴിലാളികളെ

ആലപ്പുഴയിലെത്തിയ അദ്ദേഹം മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുത്തു. രാജ്യത്തെ കര്‍ഷകരെപോലെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരാവശ്യം വന്നപ്പോള്‍

ഒരാവശ്യം വന്നപ്പോള്‍

കേരളത്തിന് ഒരാവശ്യം വന്നപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ സാഹയിക്കാനായി ഓടിയെത്തി, അവരെ അഭിവാദ്യം ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ആലപ്പുഴയില്‍ മത്സ്യ തൊഴിലാളികള്‍ക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

ഓഖി ദുരന്തത്തില്‍

ഓഖി ദുരന്തത്തില്‍

ഓഖി ദുരന്തത്തില്‍ മത്സ്യത്തൊഴിലാളികള്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി. അന്ന് ദുരന്തം ബാധിച്ച വിവിധ പ്രദേശങ്ങള്‍ താന്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ലഭിച്ച സഹായത്തില്‍ തൃപ്തനല്ല എന്ന് പറയാന്‍ താ്ന്‍ ഇന്ന് ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.

70000 പേരുടെ ജീവന്‍

70000 പേരുടെ ജീവന്‍

പ്രളയത്തില്‍ 70000 പേരുടെ ജീവനാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്. ഭാവിയില്‍ രക്ഷാ ദൗത്യങ്ങളില്‍ മത്സ്യത്തൊഴിലാളികളേയും തീരദേശ സേന ഉള്‍പ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു മന്ത്രാലയം നിര്‍ബന്ധമാണ്. യഥാര്‍ഥ്യമാക്കുമെന്നും രാഹുല്‍ ഉറപ്പ്‌നല്‍കി. നാളെ കോഴിക്കോട് എത്തുന്ന രാഹുല്‍ ഗാന്ധി വയനാട് ഉള്‍പ്പടേയുള്ള പ്രദേശങ്ങളും സന്ദര്‍ശിക്കും.

English summary
kerala flood2018; rahul gandhi visit to pandanad chengannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X