Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിനൊരു കൈത്താങ്ങുമായി ആയിരങ്ങള്‍; ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്യപ്പെട്ടത് 450 കോടി

തിരുവനന്തപുരം: പ്രളയജലത്തില്‍ നിന്ന് കേരളം പതിയെ കരകയറുന്നു. ഇനിയുള്ള നാളുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടേതാണ്. എഴുലക്ഷത്തില്‍ പരം ആളുകളാണ് ക്യമ്പില്‍ കഴിയുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തിന് ആവശ്യമായിട്ടുള്ളത്.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന സഹായങ്ങളുടെ പ്രവാഹം തുടരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ച സഹായങ്ങളുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു.

എത്തിയത്

എത്തിയത്

ശനിയാഴ്ച്ച വരെ അക്കൗണ്ടിലേക്ക് എത്തിയത് 164 കോടി രൂപയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഓഗസ്റ്റ് 13 മുതലാണ് പ്രളയബാധിതര്‍ക്കായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാന സ്വീകരിച്ചു തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് പുറമേയാണത്.

വാഗ്ദാനം ചെയ്യപ്പെട്ടത്

വാഗ്ദാനം ചെയ്യപ്പെട്ടത്

ഈ തുകകള്‍ അടുത്ത ദിവസമുതലായിരിക്കും അക്കൗണ്ടിലെത്തുക. സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റുന്നതുള്‍പ്പടെ ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ടത് 450 കോടി രൂപയാണ്.

സംസ്ഥാനങ്ങള്‍

സംസ്ഥാനങ്ങള്‍

തെലുങ്കാന 25 കോടി, തമിഴ്‌നാട് 10, ദില്ലി 10, പഞ്ചാപ് 10, കര്‍ണാടക 10, ബീഹാര്‍ 10, മഹാരാഷ്ട്ര 20, ഉത്തര്‍പ്രദേശ് 15, ഗുജറാത്ത് 10, ഹരിയാന 10 കോടി, രാജസ്ഥാന്‍ 10 കോടി, മധ്യപ്രദേശ് 10 കോടി, അരുണാചല്‍ പ്രദേശ് 3 കോടി തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളും തുക വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളും

ഗള്‍ഫ് രാജ്യങ്ങളും

ഗള്‍ഫ് രാജ്യങ്ങളായ യുഎഈ,ഖത്തര്‍ തുടങ്ങിയവരും കേരളത്തിന് സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പ്രമുഖ വ്യാവസായികള്‍, സിനിമാ താരങ്ങള്‍, മറ്റു സെലിബ്രേറ്റികള്‍ സാധാരണക്കാര്‍ എന്നിവരെല്ലാം സഹായങ്ങള്‍ എത്തിക്കുകയോ വാഗ്ദാനം ചെയ്യപ്പടുകയോ ചെയ്തിട്ടുണ്ട്.

ശബളം

ശബളം

സര്‍ക്കാര്‍ ജീവനക്കാരോട് ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുദിവസത്തെ ശബളം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത് പൂര്‍ണ്ണമായും ലഭിക്കുകയാണെങ്കില്‍ 175 കോടി രൂപ ദുരിതാശ്വാസന നിധയിലേക്ക് എത്തും. ഇത് എത്രത്തോളം സാധ്യമാകും എന്നതില്‍ സംശയം ഉണ്ട്.

അന്ന് കിട്ടയത്

അന്ന് കിട്ടയത്

ഓഖി ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഒരു ദിവസത്തെ സഹായമായിരുന്നു അന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അന്ന് എല്ലാം സര്‍ക്കാര്‍ ജീവനക്കാരും ഈ സംരഭത്തിന്റെ ഭാഗമായിരുന്നില്ല.31 കോടി രൂപയായിരുന്നു അന്ന് കിട്ടയത്.

നിങ്ങൾക്കും സംഭാവന നൽകാം

നിങ്ങൾക്കും സംഭാവന നൽകാം

ഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+