പ്രത്യേക നിയമസഭ; എല്ലാവരേയും അഭിനന്ദിച്ച് മുഖ്യമന്ത്രി, രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം
തിരുവനന്തപുരം: കേരളത്തിന് നേരിടേണ്ടി വന്ന നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാപ്രളയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം പുരോഗമിക്കുന്നു. പ്രളയക്കെടുതിയില്‍ സാഹായിച്ച എല്ലാ വിഭാഗം സേനാംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു.
പ്രളയം സംസ്ഥാന്തനത്തിന് വരുത്തിവെച്ചിരിക്കുന്നത് സമാനതകളില്ലാത്ത നഷ്ടമാണ്. വാര്‍ഷിക പദ്ധതി തുകയേക്കാല്‍ വലിയ നഷ്ടമാണ് പ്രളയമൂലം ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് വിഡി സതീശന്‍ നടത്തിയത്. ഡാം മാനേജ്‌മെന്റ് പരാജയമാണ്. മഴപെയ്യുമ്പോള്‍ എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നുവിട്ട് പ്രളയം സൃഷ്ടിച്ചതിന്റെ ഉത്തരവാദി ആരാണെന്ന് സതീശന്‍ ചോദിച്ചു.
വേലിയേറ്റ സമയത്താണ് അണക്കെട്ട് തുറന്നത്. വേലിയിറക്ക സമയത്ത് വെള്ളം തുറന്നുവിടണമെന്ന പ്രാഥമിക പാഠംപോലും മറന്നെന്നും സതീശന്‍ കുറ്റപ്പെടുത്തി. രാവിലെ ഒന്‍പതു മണിമുതല്‍ ഉച്ചയ് രണ്ടവരെ ചേരുന്ന സഭയില്‍ പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കള്‍ക്കും പുറമേ ദുരന്തം ഏറ്റവും അധികം ബാധിച്ച പ്രദേശങ്ങളിലെ എംല്‍എമാരും സംസാരിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications