കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് 1038 ദുരന്തബാധിത വില്ലേജുകള്‍; മലപ്പുറത്തും വയനാട്ടിലും മുഴുവന്‍ വില്ലേജും പട്ടികയില്‍

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികേയുള്ള ജില്ലകളിലെ വില്ലേജുകളാണ് ദുരിതാശ്വാസ കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവിലുള്ളത്. ജില്ലാ കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ദുരന്തബാധിത വില്ലേജുകള്‍ ഏതൊക്കെയാണെന്ന് പ്രഖ്യാപിച്ചത്. മലപ്പുറം വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്.

മലപോലെ പ്രശ്നങ്ങള്‍; കേന്ദ്ര നേതൃത്തിന് മടുത്തു, കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നുമലപോലെ പ്രശ്നങ്ങള്‍; കേന്ദ്ര നേതൃത്തിന് മടുത്തു, കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

തൃശ്ശൂരില്‍ നിന്ന് 215 ഉം പാലക്കാട് നിന്ന് 124 ഉം കോഴിക്കോട് നിന്ന് 115 ഉം വില്ലേജുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലം ജില്ലയിലാണ് എറ്റവും കുറവ് ദുരന്തബാധിത വില്ലേജുകള്‍ ഉള്ളത്. 5 വില്ലേജുകള്‍ മാത്രമാണ് കൊല്ലത്ത് നിന്ന് പട്ടികയില്‍ ഇടംപിടിച്ചത്. മഴയിലും മണ്ണിടിച്ചിലിലും കാര്യമായ നഷ്ടങ്ങള്‍ ഉണ്ടാവാത്തതിനാലാണ് തിരുവനന്തപുരം ജില്ലയില്‍ നിന്ന് ഒരു വില്ലേജിനെ പോലും പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത്.

flood

ബാങ്കുകളുടെ വായ്പ മൊറട്ടോറിയം പ്രഖ്യാപനത്തിന് പ്രധാന മാനദണ്ഡമായി കണക്കാക്കുന്നതും കേന്ദ്ര സഹായത്തിനുള്ള സംസ്ഥാനത്തിന്‍റെ അപേക്ഷ തയ്യാറാക്കുന്നതും ദുരന്തബാധിതപ്രദേശങ്ങളുടെ ഈ പട്ടിക അനുസരിച്ചാണ്. 2018 ലെ പ്രളയത്തിന് ശേഷം 1264 വില്ലേജുകളായിരുന്നു പട്ടികയില്‍ ഇടംപിടിച്ചത്.

അരുണ്‍ ജെയ്റ്റ്ലിക്ക് രാജ്യം വിടചൊല്ലുന്നു; സംസ്കാരം വൈകീട്ട് നിഗം ബോധ്ഘട്ടില്‍അരുണ്‍ ജെയ്റ്റ്ലിക്ക് രാജ്യം വിടചൊല്ലുന്നു; സംസ്കാരം വൈകീട്ട് നിഗം ബോധ്ഘട്ടില്‍

ജനങ്ങളെ ആട്ടിയോടിക്കുന്ന കമ്മ്യൂണിസ്റ്റ് മഹാരാജാക്കന്മാരെയേ അവർ കണ്ട് പരിചയിച്ചിട്ടുള്ളൂ; ബല്‍റാംജനങ്ങളെ ആട്ടിയോടിക്കുന്ന കമ്മ്യൂണിസ്റ്റ് മഹാരാജാക്കന്മാരെയേ അവർ കണ്ട് പരിചയിച്ചിട്ടുള്ളൂ; ബല്‍റാം

English summary
Kerala floods; 1038 disaster village in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X