കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയക്കെടുതി: മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിന് പിന്തുണയേറുന്നു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനാവശ്യമായ വന്‍ തുക സമാഹരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി മുന്നോട്ടുവച്ച സാലറി ചാലഞ്ചിന് പിന്തുണയേറുന്നു. കഴിഞ്ഞ ദിവസമാണ് ദുരിതാശ്വാസ നിധിയിലേക്ക് മലയാളികള്‍ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കാന്‍ മുന്നോട്ടുവരണമെന്ന അഭ്യര്‍ഥന മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ചത്. ഇതോടെ ഇതിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ഗവര്‍ണര്‍ പി സദാശിവവും സംസ്ഥാന മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ചാലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെയും വിവിധ മന്ത്രിമാരുടെയും ഓഫീസ് ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍, സാംസ്‌കാരിക, പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍, സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആരോഗ്യ മന്ത്രി കെ. കെ. ശൈലജ, തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീന്‍, പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണന്‍ എന്നിവരുടെ ഓഫീസ് ജീവനക്കാരാണ് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് അറിയിച്ചത്. മന്ത്രി ഇ. പി. ജയരാജന്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയിരുന്നു.

pinarayivijayan

Recommended Video

cmsvideo
സാലറി ചലഞ്ച്‌ ഏറ്റെടുത്ത് മലയാളികൾ | OneIndia Malayalam

ഇതിനു പുറമെ, ഒരു മാസത്തെ ശമ്പളം സിഎംഡിആര്‍എഫിലേക്ക് നല്‍കാന്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയവരും മുന്നോട്ടുവരികയുണ്ടായി. ഇതിനു പുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നേരത്തേ തന്നെ വണ്‍ മന്‍ത് ഫോര്‍ കേരള (കേരളത്തിനായി ഒരു മാസം) എന്ന പേരില്‍ ക്യാംപയിന്‍ ആരംഭിച്ചിരുന്നു.

English summary
More people and departments are coming forward to donate their one month salary for the flood relief fund taking the challenge from Kerala CM, Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X