• search

ഷോളയാര്‍ ഡാമും തമിഴ്‌നാട് തുറന്നു; ചാലക്കുടിപ്പുഴയില്‍ പ്രളയം, തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

  • By DESK
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    വാഴച്ചാല്‍: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തമിഴ്‌നാട് ഉയര്‍ത്തിയതോടെ ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകുന്നു. ഷോളയാറില്‍ നിന്നും പെരിങ്ങള്‍ക്കുത്ത് ഡാമിലേക്ക് ഒഴുക്കിവിടുന്ന ജലം അവിടുന്ന് ചാലക്കുടിപ്പുഴയിലേക്ക് എത്തിയതാണ് പ്രളയത്തിന് ഇടയാക്കിയത്.

    മലക്കപ്പാറയിലെ ഷോളയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ആറ് അടിയില്‍ നിന്നും ഒമ്പത് അടിയായി ഉയര്‍ത്തി. പിന്നീട് കേരള ഷോളയാര്‍ ഡാമിലെ ഷട്ടറുകള്‍ 13.50 അടിയില്‍ നിന്നും 16 അടിയായി ഉയര്‍ത്തി. പറമ്പിക്കുളും ഡാമില്‍ നിന്നുള്ള നീരൊഴുക്ക് പെരിങ്ങള്‍ക്കുത്തിലേക്ക് എത്തുന്നതും ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയരുന്നതിന് ഇടയാക്കി.

    അഞ്ചടി, പത്തടി, ചന്തിക്ക് അടി; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ചന്തിക്കാണ് അടിക്കേണ്ടത്

    പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടതോടെ പെരിങ്ങല്‍ കുത്ത് മേഖലയിലെ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. ചാലക്കുടിപുഴയില്‍ ഇനിയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

    ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവരോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

    തൃശൂരില്‍ മണ്ണിടിഞ്ഞു; ഫോണ്‍സന്ദേശമെത്തിയത് മണ്ണിനടിയില്‍ നിന്ന്; തിരച്ചില്‍ തുടരുന്നു

    .................................................

    അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

    വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

    തിരുവനന്തപുരം- 0471 2730045
    കൊല്ലം- 0474 2794002
    പത്തനംതിട്ട- 0468 2322515
    ആലപ്പുഴ- 0477 2238630
    കോട്ടയം 0481 2562201
    ഇടുക്കി 0486 2233111
    എറണാകുളം 0484 2423513
    തൃശ്ശൂര്‍ 0487 2362424
    പാലക്കാട് 0491 2505309
    മലപ്പുറം 0483 2736320
    കോഴിക്കോട് 0495 2371002
    വയനാട് 9207985027
    കണ്ണൂര്‍ 0468 2322515

    ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

    പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
    ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
    കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
    ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
    കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
    എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

    കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

    സോണി(ആറന്മുള) 9496370751
    പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
    സതീഷ് (അയിരൂര്‍) 8547611214
    ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
    പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
    അഭിലാഷ്(ചെറുകോല്‍) 9847080787

    cmsvideo
      പരമാവധി ശേഷിയും പിന്നിട്ടു മുല്ലപ്പെരിയാര്‍ അണക്കെട്ട്
      kerala flood

      English summary
      Kerala floods 2018; flood in chalakkudi river

      Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
      ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

      X
      We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more