പമ്പുകളില്‍ നിന്ന് അറിയിപ്പുണ്ടാകുന്നതുവരെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് കളക്ടര്‍
ഇന്ധനക്ഷാമം രൂക്ഷമായതിനാല്‍ തൃശൂര്‍ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കുന്നതില്‍ നിന്ന് നിയന്ത്രണം.
കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുവാനും രക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇന്ധനം ആവശ്യമാണ്. അതിനാല്‍ തൃശൂര്‍ ജില്ലയിലെ സ്വകാര്യ പെട്രോള്‍ / ഡീസല്‍ പമ്പുകളില്‍ നിന്ന് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ജില്ലാ കലക്ടര്‍ ടി വി അനുപമ അറിയിച്ചു.
പൊതു / സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കു ശേഷം മാത്രമെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കാവൂ എന്നും കലക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷം എന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ പെട്രോള്‍ അടിക്കുന്നതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരുടെ വാഹനങ്ങള്‍ക്കുപോലും വേണ്ടത്ര പെട്രോള്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് പെട്രോള്‍ ട്രേഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.













Click it and Unblock the Notifications