കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തെ നേരിട്ട സേനാവിഭാഗങ്ങള്‍ക്ക് നാടിന്റെ സല്യൂട്ട്; സേനകളുടെ പ്രവര്‍ത്തനം നാടിനാകെ മാതൃകയെന്നു മുഖ്യമന്ത്രി

  • By Lekhaka
Google Oneindia Malayalam News

തിരുവനന്തപുരം: ദുരന്തം നേരിടുന്നതില്‍ സന്ദര്‍ഭത്തിനൊത്ത് സംസ്ഥാനത്തെ സേനകള്‍ നടത്തിയ പ്രവര്‍ത്തനം നാടിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രയിക്കാന്‍ കഴിയുന്നവരാണ് രക്ഷാസേനയിലുള്ളവരെന്ന ചിന്ത ജനങ്ങളിലുണ്ടാക്കാന്‍ ഓരോ സേനാംഗങ്ങളും പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എക്സൈസ്, ജയില്‍, വനംവകുപ്പ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

police

ദുരന്തകാലത്തെ പ്രവര്‍ത്തനം എല്ലാ സേനാവിഭാഗങ്ങളുടെയും അന്തസ്സുയര്‍ത്തി. ഇത് സേവനചരിത്രത്തിലെ തിളക്കമാര്‍ന്ന ഏടാണ്. ദുരന്തബാധിത പ്രദേശത്തെ പൊതു ചുമതല ജില്ലാ കളക്ടര്‍മാര്‍ക്കായിരുന്നുവെങ്കില്‍, രക്ഷാപ്രവര്‍ത്തന ചുമതല പോലീസിനായിരുന്നു. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ആ ചുമതല സ്തുത്യര്‍ഹമായി നിര്‍വഹിച്ചുവെന്നത് സേനയ്ക്ക് അഭിമാനമാണ്.

പതര്‍ച്ച കൂടാതെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വലിയ തോതിലുള്ള ധീരത എല്ലാവരും കാണിച്ചു. ഒറ്റ മനസോടെ രക്ഷാപ്രവര്‍ത്തനം നിറവേറ്റാന്‍ എല്ലാവരും ശ്രദ്ധിച്ചു. മുന്നില്‍നിന്ന് പ്രവര്‍ത്തിക്കാനായ നമ്മുടെ സേനാവിഭാഗങ്ങളുടെ അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനം ദുരന്തത്തിന്റെ മാരകാവസ്ഥ കുറയ്ക്കാന്‍ സഹായിച്ചു. കേന്ദ്രസേനകളും, അര്‍ധസൈനിക വിഭാഗങ്ങളും, മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ആദ്യം ഓടിയെത്തുകയും പിന്നീട് വന്ന സേനകളെ കൂട്ടിയോജിപ്പിക്കുകയും ചെയ്തത് പോലീസ് ഉള്‍പ്പെടെയുള്ള നമ്മുടെ സേനകളാണ്. ഈ മഹാപ്രളയം നേരിടാന്‍ നമ്മുടെ സേനാവിഭാഗങ്ങള്‍ കാണിച്ച ശുഷ്‌കാന്തിയും വൈദഗ്ധ്യവും പ്രശംസനീയമാണ്.

വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായപ്പോള്‍ പോലീസിന്റെ സംവിധാനമാണ് ഉപയോഗിച്ചത്. മത്സ്യത്തൊഴിലാളികളെ ആവശ്യമായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ എത്തിച്ചതും പോലീസായിരുന്നു. ഇന്റലിജന്‍സ് സംവിധാനവും ഫലപ്രദമായി പ്രവര്‍ത്തിച്ചു. ഒറ്റത്തോര്‍ത്തുടുത്ത് 200 ഓളം പേരെ രക്ഷിച്ച എസ്.ഐമാര്‍ ഉള്‍പ്പെടെ സേനയിലുണ്ടായിരുന്നു.

കോസ്റ്റല്‍ പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, മോട്ടോര്‍ വാഹന വകുപ്പ്, വനംവകുപ്പ് ജീവനക്കാരും സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂവിന്റെ കമ്യൂണിറ്റി റസ്‌ക്യൂ വോളണ്ടിയര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് വകുപ്പിനെ പ്രതിനിധീകരിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എക്സൈസ് വകുപ്പിനുവേണ്ടി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്്, ഫയര്‍ ആന്റ് റെസ്‌ക്യൂവിനുവേണ്ടി ഡി.ജി.പി എ. ഹേമചന്ദ്രന്‍, വനംവകുപ്പിനുവേണ്ടി മുഖ്യ വനപാലകന്‍ പി.കെ. കേശവന്‍, ജയില്‍ വകുപ്പിനുവേണ്ടി ഡയറക്ടര്‍ ആര്‍. ശ്രീലേഖ, മോട്ടോര്‍ വാഹന വകുപ്പിനുവേണ്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ചടങ്ങില്‍ വിവിധ സേനാവിഭാഗങ്ങള്‍ അണിനിരന്ന പരേഡിന് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു.

ഇസൂസു കമ്പനി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സൗജന്യമായി നല്‍കിയ അഞ്ച് വി ക്രോസ് പിക്ക് അപ്പ് ട്രക്കുകളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഇന്ത്യാ റിസര്‍വ് ബറ്റാലിയന്റെ രണ്ടു പ്ലാറ്റൂണ്‍, റാപിഡ് റെസ്‌ക്യൂ ആന്റ് റെസ്‌ക്യൂ ഫോഴ്സ്, വനിതാ ബറ്റാലിയന്‍, ഡിസ്ട്രിക്ട് ഫോഴ്സിന്റെ മൂന്ന് പ്ലാറ്റൂണ്‍, മോട്ടോര്‍ വാഹന വകുപ്പ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്റ് റസ്‌ക്യൂ, കോസ്റ്റല്‍ പോലീസ്, എം.എസ്.പി, എസ്.എ.പി, കെ.എ.പി യുടെ അഞ്ച് പ്ലാറ്റൂണ്‍ എന്നിങ്ങനെ 20 പ്ലാറ്റൂണുകളാണ് പരേഡില്‍ പങ്കെടുത്തത്.

ചടങ്ങില്‍ മന്ത്രി കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, ഡോ. ശശി തരൂര്‍ എം.പി, കെ. മുരളീധരന്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, മറ്റു സേനകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
kerala floods 2018-Kerala govt. salutes the bravery of state security forces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X