ദുരിതാശ്വാസപ്രവര്‍ത്തനത്തിന് വേണ്ടത് 10000 കോടിയിലേറെ രൂപ; മദ്യത്തിന്റെ വില കൂട്ടാന്‍ തീരുമാനം
തിരുവനന്തപുരം: ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന മഹാപ്രളയത്തെ നേരിടാന്‍ സര്‍ക്കാറിന്‍ വന്‍തുക തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. കേന്ദ്രസഹായത്തിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായന നിധി മുഖേന പണം കണ്ടെത്തുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിനായി മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ വിഷയം ചര്‍ച്ച ചെയ്തത്. നിലവില്‍ മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി 23 ശതമാനമാണ്. ഇത് 4 ശതമാനം വര്‍ധിപ്പിച്ച് 27 ആക്കിക്കൊണ്ടാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത്.
ഇത്തരത്തില്‍ സമാഹരിക്കുന്ന തുക പൂര്‍ണമായും ദുരിതാശ്വാസ പ്രവര്‍ത്തള്‍ക്ക് നീക്കിവെക്കും എന്ന ഉപാധിയോടെയാണ് സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നത്. ഇന്നലെ വരേയുള്ള കണക്ക് പ്രകാരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 8000 കോടിയിലധികം രൂപ വേണ്ടി വരും. പ്രളയം തുടരുന്നതിനാല്‍ ഈ സഖ്യ ഇനിയും ഗണ്യമായി വര്‍ധിക്കും.













Click it and Unblock the Notifications