Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ ജലനിരപ്പ് കൂടുന്നു, ഒഴുകിയെത്തുന്നത് 12 ലക്ഷം ലിറ്റര്‍ വെള്ളം,പുറത്തേക്ക് വിടുന്നത് 10

Recommended Video

cmsvideo
    മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടുന്നു | Oneindia Malayalam

    ശക്തമായ മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തുടനീളം മഴക്കെടുതി രൂക്ഷമാവുന്നു. സംസ്ഥാനത്ത് ഇന്ന് മാത്രം നാലുപേരാണ് മഴക്കെടുതി മൂലം മരിച്ചത്. ഒരാളെ കാണാതായി. മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാളും റാന്നിയില്‍ ഷോക്കേറ്റ് ഒരാളുമാണ് മരിച്ചത്.

    വെള്ളം കയറിയതിനേ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ടുമണിവരെ നിര്‍ത്തിവെച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍വരെ വെള്ളം കയറിയതിനെതുടര്‍ന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്. ജലിനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതോടെ ഇടുക്കി അണക്കിട്ടില്ലെ ജലനിരപ്പ് വീണ്ടും കൂടിയിരിക്കുകയാണ്.

    മുല്ലപ്പെരിയാര്‍

    മുല്ലപ്പെരിയാര്‍

    ഇന്നലെ രാത്രി എട്ടോടെയാണ് ഉപ്പുതറ വില്ലേജ് ഓഫീസിലെ ഉച്ചഭാഷിണിയില്‍കൂടി മുല്ലപ്പെരിയാര്‍ തീരവാസികള്‍ക്ക് മുന്നറിയിപ്പ് ല്‍കിയത്. രാത്രി ഒന്‍പതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറുന്നു വിടാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

    പുലര്‍ച്ചേ

    പുലര്‍ച്ചേ

    അറിയിപ്പ് കിട്ടുന്ന ഏത് നിമിഷവും പെരിയാറിന്റെ തീരത്തുനിന്ന് മാറാന്‍ തയ്യായാരിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദശം നല്‍കി. പിന്നീട് പുലര്‍ച്ചേ ഒന്നരമണിയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിടുകായിരുന്നു. അപ്പോഴേക്കും മുന്‍കരുതലായി പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

    140.15 അടിയില്‍

    140.15 അടിയില്‍

    ജലനിരപ്പ് 140.15 അടിയില്‍ എത്തിയപ്പോഴാണ് മുല്ലപ്പെരിയാറിന്റെ സ്പില്‍വേയിലുള്ള ഷട്ടറുകള്‍ തുറന്നു വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുകയായിരുന്നു. ആകെയുള്ള പതിമൂന്ന് ഷട്ടറുകള്‍ ഒരടിയോളമാണ് തുറന്നത്.

    ഗതാഗതം

    ഗതാഗതം

    മുല്ലപ്പെരിയാല്‍ അണക്കെട്ട് തുറന്നാല്‍ വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴിയാണ് ഇടുക്കി അണക്കെട്ടിലേക്ക് എത്തുന്നത്. ചപ്പാത്തില്‍ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാറിന്റെ തീരത്ത് താമസിക്കുന്ന അയ്യായിരത്തോളം പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

    9200 അടി

    9200 അടി

    മുല്ലപ്പെരിയാറില്‍ നിന്ന് സെക്കന്റില്‍ 9200 ഘനയടി വെള്ളമാണ് സ്പില്‍ വേ വഴിപുറത്തേക്ക് ഒഴുക്കുന്നത്. 3000 ഘനയടിയില്‍ നിന്ന് ഘട്ടംഘട്ടമായി 9200 അടിയിലെത്തിക്കുകയായിരുന്നു. ഒരോ സെക്കന്റിലും പതിനായിരം അടിയോളം വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുകയാണ്. വെള്ളം ഒഴുക്കിവിട്ടിട്ടും ഡാമിലെ ജലനിരപ്പ് കൂടികൊണ്ടിരിക്കുകയാണ്.

    ചെറുതോണി

    ചെറുതോണി

    മുല്ലപ്പെരിയാറിലെ വെള്ളം നിയന്ത്രിക്കാന്‍ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തിയേക്കും. അതോടെ ഇടുക്കിയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നേക്കും ഇടുക്കിയിലെ ജലനിരപ്പ് 2398.66 അടിയിലെത്തിരിക്കുയാണ്. ഒരോ സെക്കന്‍ഡിലും 10 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ചെറുതോണി അണക്കെട്ട് വഴി പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്.

    12 ലക്ഷം

    12 ലക്ഷം

    മുല്ലപ്പെരിയാര്‍ കൂടി തുറന്നുവിട്ടതോടെ ഇടുക്കിയില്‍ ഇപ്പോള്‍ സെക്കന്റില്‍ എത്തുന്ന വെള്ളം 12 ലക്ഷം ലിറ്ററോളം ഒഴുക്കിവിടുന്നത് 10 ലക്ഷം ലിറ്റര്‍ വെള്ളം മാത്രമാണ്. ഇത് നിയന്ത്രിക്കാന്‍ വേണ്ടി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയേക്കും.

    എറണാകുളത്ത്

    എറണാകുളത്ത്

    ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി 12 ലക്ഷംലിറ്ററോളം വെള്ളം ഒഴുക്കിവുടുന്നതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയരുന്നത് എറണാകുളത്ത് കൂടുതല്‍ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കും. പെരിയാറിന്റെ തീരത്ത് നിന്ന് കൂടുതല്‍ ആളുകളെ ജില്ലാ ഭരണകൂടം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+