Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചടി, പത്തടി, ചന്തിക്ക് അടി; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ചന്തിക്കാണ് അടിക്കേണ്ടത്

പ്രളയദുരന്തത്തിനിടെ വ്യാജസന്ദേശമയക്കുന്നവര്‍ക്കെതിരെ പ്രതികരിച്ച് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ മുരളീ തുമ്മാരുകുടി. യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇത്തരം അടി കണക്കുകള്‍ അയക്കുന്നവരുടെ ചന്തിക്കാണ് അടി കൊടുക്കേണ്ടതതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.. അദ്ദേഹത്തിന്റെ വിശദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

അഞ്ചടി, പത്തടി, ചന്തിക്ക് അടി..

ഞാന്‍ ബ്രൂണെയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഒരിക്കല്‍ അവിടെ ഒരു വെള്ളപ്പൊക്ക ഭീതി ഉണ്ടാക്കി. അന്ന് വാട്ട്‌സ് ആപ്പ് ഒന്നുമില്ല, എന്നാലും പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങള്‍ക്ക് ഒരു കുറവുമില്ല. വെള്ളം രണ്ടടി ഉയരും എന്ന് ഒരാള്‍ പറയുമ്പോള്‍ അടുത്ത ആള്‍ അത് മൂന്നടിയാക്കും, അങ്ങനെ നുണബോംബിന്റെ വലുപ്പവും ആളുകളുടെ ഭീതിയും കൂടിക്കൂടി വന്നു.

അന്ന് ഷെല്ലിലെ ദുരന്ത നിവാരണം സംയോജിപ്പിക്കുന്ന സംഘത്തില്‍ അംഗമാണ് ഞാന്‍. ഇക്കാര്യത്തില്‍ ഒരു സത്യവും ഇല്ല എന്നെനിക്ക് അറിയാം. അതുകൊണ്ടു തന്നെ ഞാന്‍ ഒരു പണി ചെയ്തു, ഓരോ ദിവസവും ഏറ്റവും ഉയരത്തില്‍ വെള്ളം എത്തും എന്ന് പറഞ്ഞയാളുടെ പേര് വെബ്സൈറ്റില്‍ ഇട്ടു, അയാള്‍ക്ക് ഒരു 'മണ്ടന്‍ പ്രൈസ്' നല്‍കുകയും ചെയ്തു. അതോടെ സന്ദേശങ്ങളിലെ വെള്ളമിറങ്ങി.

കേരളത്തില്‍ ഇപ്പോള്‍ ഇത്തരം മണ്ടന്‍ സന്ദേശങ്ങളുടെ പ്രളയം ആണ്. ഒരാള്‍ കലൂരില്‍ അഞ്ചടി വെള്ളം കയറും എന്ന് പറയുമ്പോള്‍ അടുത്തയാള്‍ ഇടപ്പള്ളിയില്‍ അത് പത്താക്കും. ഇക്കണക്കിന് പോയാല്‍ വൈകീട്ടാകുമ്പോഴേക്കും ഇവര്‍ ആനമുടിയുടെ മുകളിലും വെള്ളം കയറ്റും.

വെള്ളപ്പൊക്കം എന്നാല്‍ സുനാമിയല്ല. വെള്ളം ഒരു തിരമാല പോലെ ഉയര്‍ന്നു വരികയല്ല. നദിയുടെ തീരം കടന്നാല്‍ വെള്ളത്തിന് പരക്കാന്‍ ഏറെ വിസ്തൃതി ഉണ്ട്. അതില്‍ എല്ലാം ഒരുപോലെ മാത്രമേ വെള്ളം പോങ്ങൂ. അതുകൊണ്ട് പുഴയുടെ അതിരുനുള്ളില്‍ വെള്ളം പൊങ്ങുന്ന പോലെ അല്ല അതിന് പുറത്ത് പൊങ്ങുന്നത്. ഇതൊരു അടിസ്ഥാന തത്വം ആണ്.

ഇതൊന്നും അറിയാതെ, യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇത്തരം അടി കണക്കുകള്‍ അയക്കുന്നവരുടെ ചന്തിക്കാണ് അടി കൊടുക്കേണ്ടത്.

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 9847080787

.....................................................

Recommended Video

cmsvideo
    കർശ്ശന നിർദ്ദേശങ്ങളുമായി KSEB | Oneindia Malayalam
    murali
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+