കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് മാത്രം 19 മരണം; മിലിറ്ററി എന്‍ജിനീയറിങ്ങ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ കേരളത്തിലേക്ക്‌

  • By Desk
Google Oneindia Malayalam News

കേരളത്തെ ദുരിതക്കയത്തിലാഴ്ത്തി പേമാരിയും പ്രളയവും തുടരുന്നു. കനത്ത ഉരുള്‍പ്പൊട്ടലിന്റേയും മണ്ണിടിച്ചിലിന്റേയും ആഘാതത്തിലാണ് മലയോരം. മഴകനത്തതോടെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നു മാത്രം മഴക്കെടുതിയില്‍ മരണപ്പെട്ടത് 19 പേരാണ്.

army

മലപ്പുറം പെരിങ്ങാവില്‍ വീടിനുമുകളില്‍ മണ്ണിടിഞ്ഞു വീണ് എട്ടുപേര്‍ മരിച്ചു.വെള്ളം കയറിയതിനാലും മണ്ണിടിഞ്ഞും വഴികള്‍ തട്ടസ്സപ്പെടതിനാല്‍ വിവിധ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി മിലിറ്ററി എന്‍ജിനീയറിങ്ങ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ കൂടി കേരളത്തിലേക്ക് പുറപ്പെട്ടു. പൂനൈയില്‍ നിന്ന് പുറപ്പെട്ട സഘം വൈകീട് ആറിന് തിരുവനന്തപുരത്തെത്തും.

പത്തനംതിട്ട സീതത്തോട് മുണ്ടന്‍പാറയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടില്‍പ്പെട്ടവരില്‍ ഒരാളെ രക്ഷപ്പെടുത്തി. മൂന്ന് പേര്‍ കൂടി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. സേനയുടെ അടിയന്തര സഹായം എത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

...................................

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
kerala floods 2018; rain continues havoc follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X