Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലടി സര്‍വ്വകലാശാലയില്‍ 400 വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ബോട്ടെത്തിയിട്ടും രക്ഷിക്കാനായില്ല

Recommended Video

cmsvideo
    കാലടി സർവകലാശാലയിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളുടെ ലൈവ് | Oneindia Malayalam

    പെരിയാറില്‍ നിന്നുള്ളവെള്ളം ഇരച്ചെത്തിയതോടെ എര്‍ണാകുളത്തെ പലപ്രദേശങ്ങളിലും വെള്ളം കയറി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. കാലടി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങാനാവാതെ ഒറ്റപ്പെട്ടു. നാനൂറോളം കുട്ടികളാണ് ഇവിടെ അകപ്പെട്ടിരിക്കുന്നത്.

    രാവിലെ തോണിയില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ശക്തമായ ഒഴുക്ക് ഉള്ളതിനാല്‍ ഇത്രയും വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കാന്‍ ബോട്ടുകള്‍ തന്നെ വേണമായിരുന്നു. പിന്നീട് ഉച്ചയോടെ ഒരു ബോട്ടെത്തി. അപ്പോഴും ശക്തമായ അടിയൊഴുക്ക് തുടരുന്നതിനാല്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.

    ലൈഫ് ജാക്കറ്റ് ഇല്ലാതെ ഇവരെ ബോട്ടില്‍ കയറ്റികൊണ്ടുപോവാന്‍ പറ്റില്ലെന്നാണ് റെസ്‌ക്യൂ ടീം അറിയിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ വളരെ പരിഭ്രാന്തരാണ്. വൈകുന്നേരത്തോടെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    യൂണിവേഴ്സിറ്റിക്ക് പുറകില്‍, എഞ്ചക്കല്‍ കവലയില്‍ സോളമന്‍ സൗ മില്ലിന് സമീപത്തു ഡേവിസ് എന്ന ആളുടെ വീടിന്റെ രണ്ടാം നിലയില്‍ ഇരുപതോളം ആള്‍ക്കാര്‍ കുടുങ്ങിയിട്ടുണ്ട്. കുടുങ്ങിയവരില്‍ ഒരാളുടെ ഫോണ്‍ നമ്പര്‍ 9961510597 ആണ്.

    ............................................................

    അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

    വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

    തിരുവനന്തപുരം- 0471 2730045
    കൊല്ലം- 0474 2794002
    പത്തനംതിട്ട- 0468 2322515
    ആലപ്പുഴ- 0477 2238630
    കോട്ടയം 0481 2562201
    ഇടുക്കി 0486 2233111
    എറണാകുളം 0484 2423513
    തൃശ്ശൂര്‍ 0487 2362424
    പാലക്കാട് 0491 2505309
    മലപ്പുറം 0483 2736320
    കോഴിക്കോട് 0495 2371002
    വയനാട് 9207985027
    കണ്ണൂര്‍ 0468 2322515

    ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

    പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
    ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
    കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
    ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
    കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
    എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

    കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

    സോണി(ആറന്മുള) 9496370751
    പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
    സതീഷ് (അയിരൂര്‍) 8547611214
    ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
    പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
    അഭിലാഷ്(ചെറുകോല്‍) 9847080787

    kerala flood
    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+