Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് തമിഴ്നാടിന്റെ വക വീണ്ടും 5 കോടി... 500 ടൺ അരിയും 19000 ലിറ്റർ പാലും 300 ടൺ പാൽപ്പൊടിയും!!

പ്രളയദുരിതത്താല്‍ വലയുന്ന കേരളത്തിന് വീണ്ടും സഹാവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് 5 കോടി രൂപയും 500 ടൺ അരിയും 19000 ലിറ്റർ പാലും 300 ടൺ പാൽപ്പൊടിയും തുണിത്തരങ്ങളും നൽകും.മന്ത്രി എടപ്പാടി പളനിസാമിയാണ് കേരളത്തിന് അടിയന്തര സഹായം കൈമാറുമെന്ന് അറിയിച്ചത്. ആഗസ്ത് 10ന് കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 5കോടി രുപ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിരുന്നു.

tamilnadu

ഇതിനുപുറമെയാണ് ഇപ്പോള്‍ 5 കോടി രൂപയും 500 ടൺ അരിയും 19000 ലിറ്റർ പാലും 300 ടൺ പാൽപ്പൊടിയും തുണിത്തരങ്ങളും ദുരിതമനുഭവിക്കുന്ന കേരളത്തിനായി നല്‍കുന്നത്‌. റവന്യൂ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഈ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ ഒരു കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. പ്രളയദുരിതത്താല്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനായി രാജ്യം മുഴുവന്‍ കൈകോര്‍ക്കുകയാണ്. നിരവധി സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ അടിയന്തരസഹായങ്ങള്‍ നല്‍കികഴിഞ്ഞിട്ടുണ്ട്.

Edappadi Palanisamy

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+