കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ദുരന്തമോ... അതെന്ത്'? കേരളം ആവശ്യപ്പെടുന്നതിൽ ഒരുകാര്യവും ഇല്ലേ... പ്രഖ്യാപിക്കാന്‍ എന്തുവേണം

Google Oneindia Malayalam News

കേരളത്തിലെ പ്രളയക്കെടുതിയെ ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. മുഖ്യമന്ത്രിയും നേതാക്കളും എല്ലാം ഇക്കാര്യം കേന്ദ്രത്തോട് പലതവണ ആവശ്യപ്പെട്ടുകഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമാനമായ ആവശ്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വയ്ക്കുകയുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ദുരന്തമേഖലകളില്‍ വ്യോമനിരീക്ഷണം നടത്തി മടങ്ങുകയും ചെയ്തു. മോദി എത്തിയതിന് ശേഷം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചേക്കും എന്ന് ഒരു ശ്രുതിയുണ്ടായിരുന്നു. എന്നാല്‍ അഞ്ഞൂറ് കോടിയുടെ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചാണ് നരേന്ദ്ര മോദി മടങ്ങിയത്.

കേരളം ആവശ്യപ്പെടുന്നത് പോലെ ഈ പ്രളയക്കെടുതിയെ ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കാന്‍ ആവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. ദേശീയ ദുരന്തം എന്ന് പ്രഖ്യാപിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാവില്ലെന്നാണ് വിശദീകരണം. 'ദേശീയ ദുരന്തം' എന്ന പ്രഖ്യാപിക്കാന്‍ വ്യവസ്ഥ പോലും ഇല്ലത്രെ.

 പെരിയാറ്റില്‍ അഞ്ച് അടിയോളം വെള്ളം താഴ്ന്നു.... മാര്‍ത്താണ്ഡവര്‍മ്മ പാലത്തിലൂടെ ഗതാഗതം പുനസ്ഥാപിച്ചു പെരിയാറ്റില്‍ അഞ്ച് അടിയോളം വെള്ളം താഴ്ന്നു.... മാര്‍ത്താണ്ഡവര്‍മ്മ പാലത്തിലൂടെ ഗതാഗതം പുനസ്ഥാപിച്ചു

നിയമമില്ല

നിയമമില്ല

2005 ല്‍ ആണ് ദേശീയ ദുരന്ത നിവാരണ നിയമം നിലവില്‍ വരുന്നത്. ഇതേ തുടര്‍ന്നാണ് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി രൂപീകരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് ഇത് വരിക. എന്നാല്‍ ഈ നിയമ പ്രകാരം ദേശീയ ദുരന്തം ആയി ഏതെങ്കിലും ദുരന്തത്തെ പ്രഖ്യാപിക്കാന്‍ വകുപ്പില്ലെന്നാണ് വിശദീകരണം.

പ്രത്യേകിച്ച് ഗുണവും ഇല്ല

പ്രത്യേകിച്ച് ഗുണവും ഇല്ല

പ്രാദേശിക ദുരന്തം എന്നോ ദേശീയ ദുരന്തം എന്നോ ദുരന്തങ്ങളെ വേര്‍തിരിക്കാന്‍ ആവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് എന്നാണ് 'ദി വീക്ക്' റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ ദുരന്തം എന്ന പേരിട്ട് പ്രഖ്യാപിച്ചതുകൊണ്ട് പ്രത്യേകിച്ച് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സംസ്ഥാനം ആവശ്യപ്പെട്ടാല്‍

സംസ്ഥാനം ആവശ്യപ്പെട്ടാല്‍

ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്ര സേനകളുടെ സഹായം ലഭ്യമാകണം എങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം മതി. കേന്ദ്ര സേനകള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ അതിനെ ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കേണ്ട കാര്യം ഇല്ലെന്നും റിപ്പോര്‍ട്ില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രളയക്കെടിതിയില്‍ കേരളം ആവശ്യപ്പെട്ട മുഴുവന്‍ സേവനങ്ങളും കേന്ദ്ര സേനകളില്‍ നിന്ന് ലഭ്യമായിട്ടില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

മുന്‍ ദുരന്തങ്ങള്‍

മുന്‍ ദുരന്തങ്ങള്‍

കേരളത്തിലെ പ്രളയക്കെടുതിയേക്കാള്‍ വലിയ ദുരന്തങ്ങള്‍ രാജ്യം അടുത്ത കാലത്ത് നേരിട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനം അത്തരത്തില്‍ ഒന്നാണ്. പക്ഷേ, ഈ ദുരന്തത്തെ പോലും ദേശീയ ദുരന്തം ആയി പ്രഖ്യാപിച്ചിട്ടില്ല എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രായലത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.

പക്ഷേ, ചില ഘട്ടങ്ങളില്‍...

പക്ഷേ, ചില ഘട്ടങ്ങളില്‍...

എന്നാല്‍ ചില ഘട്ടങ്ങളില്‍ ചില ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാറുണ്ട്. സംസ്ഥാന സര്‍ക്കാരിന് ദുരന്തം നേരിടാന്‍ ശേഷിയില്ലാത്ത സാഹചര്യങ്ങളില്‍ ആണിത്. ഇത്തരങ്ങള്‍ സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നൂറ് ശതമാനം സാമ്പത്തിക സഹായം നല്‍കുകയും ചെയ്യും.

അപ്പോള്‍ പുല്ലുമേട് ദുരന്തം?

അപ്പോള്‍ പുല്ലുമേട് ദുരന്തം?

എന്നാല്‍ ചില ദുരന്തങ്ങളെ ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് മറച്ചുവയ്ക്കാന്‍ പറ്റാത്ത ഒരു സത്യം കൂടിയാണ്. 2011 ല്‍ ശബരിമലയ്ക്കടുത്ത് പുല്ലുമേടില്‍ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ അയ്യപ്പഭക്തര്‍ മരിച്ചിരുന്നു. അന്ന് അതിനെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അമേരിക്കയില്‍ സ്ഥിതി വ്യത്യസ്തം

അമേരിക്കയില്‍ സ്ഥിതി വ്യത്യസ്തം

അമേരിക്കയില്‍ എന്നാല്‍ ഇങ്ങനെ അല്ല കാര്യങ്ങള്‍. അവിടെ പ്രസിഡന്റ് ദേശീയ ദുരന്തം ആയി പ്രഖ്യാപിച്ചാല്‍ മാത്രമേ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിക്ക് അതില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ഇന്ത്യയില്‍ ആണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ തന്നെ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ ഇടപെടല്‍ ഉണ്ടാകും. കേന്ദ്ര സേനകളെ ദുരന്തമേഖലകളിലേക്ക് അയക്കുകയും ചെയ്യും.

പണം ഇനിയും വരും

പണം ഇനിയും വരും

20000 കോടി രൂപയുടെ നഷ്ടം എന്നാണ് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച കണക്കില്‍ പറയുന്നത്. അടിയന്തര സഹായം ആയി കേരളം ആവശ്യപ്പെട്ടത് രണ്ടായിരം കോടി രൂപയാണ്. എന്നാല്‍ ഈ സഹാചര്യത്തില്‍ അഞ്ഞൂറ് കോടി രൂപ മാത്രം ആണ് അനുവദിച്ചിട്ടുള്ളത്. ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ നൂറ് കോടി രൂപ വേറേയും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. എന്തായാലും വരും ദിനങ്ങളില്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് അനുവദിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അടിയന്തര സഹായത്തിന്....

അടിയന്തര സഹായത്തിന്....

പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 9847080787

Recommended Video

cmsvideo
എന്തുകൊണ്ട് കേരളത്തിലെ ദുരന്തം ദേശീയ ദുരന്തമല്ല | Oneindia Malayalam
 സംഭാവന ചെയ്യൂ....

സംഭാവന ചെയ്യൂ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Kerala Floods Updates: What is a National Disaster and Why Kerala Floods is not n National Disaster?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X