കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരിൽ 210 ദുരിതാശ്വാസ ക്യാമ്പ്; 8737 കുടുംബം, 29188 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ!

Google Oneindia Malayalam News

തൃശൂർ: തൃശൂർ ജില്ലയിൽ 210 ദുരിതാശ്വസ ക്യാമ്പുകൾ തുറന്നു. ആഗസ്ത് 11 പുലർച്ചെ ഒരു മണിവരെയുള്ള കണക്കാണിത്. 210 ദുരിതാശ്വസ ക്യാനപുകളിൽ 8737 കുടുംബങ്ങളിലെ 29188 പേർ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. കഴിഞ്ഞ ദിവസങ്ങളഇൽ കനത്ത മഴ തന്നെയണഅ തൃശൂരിൽ ലഭിച്ചത്.

<strong>കനത്ത കാറ്റും മഴയും; വൈദ്യുത വിതരണ രംഗത്ത് 133.47 കോടിയുടെ നഷ്ടം, 720 വിതരണ ട്രാൻസ്ഫോർമറുകൾ തകരാറിൽ!</strong>കനത്ത കാറ്റും മഴയും; വൈദ്യുത വിതരണ രംഗത്ത് 133.47 കോടിയുടെ നഷ്ടം, 720 വിതരണ ട്രാൻസ്ഫോർമറുകൾ തകരാറിൽ!

അസുരൻകുണ്ട് ഡാം തുറന്നതിനെ തുടര്‍ന്ന് ഡാമിന്റെ സമീപത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദുരിത ബാധിതരുടെ സഹായത്തിനെത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വലിയ പരാതിയൊന്നും ഇതുവരെ ഉയർന്നിട്ടില്ല.

Flood

അതേസമയം തൃശൂർ ജില്ലാ ആശുപത്രിക്കു സമീപം നൂറ്റിയമ്പതുവർഷം പഴക്കമുള്ള കെട്ടിടം ഭാഗികമായി തകർന്നുവീണു. ആളപായമില്ല. കെട്ടിടത്തിന്റെ ബാക്കിഭാഗവും ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായതോടെ ഇവിടേക്കുള്ള റോഡ് പോലീസ് സീൽ ചെയ്തു. തൃശൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്.

തൃശൂർ ചാവക്കാട് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. മലപ്പുറം പാലപ്പെട്ടി സ്വദേശി തെക്കൂട്ട് ഷാരിഖ് ആണ് മരിച്ചത്. മണിപ്പാൽ സർവകലാശാല വിദ്യാർഥിയാണ്. പെരുന്നാളിന് വീട്ടിലേക്ക് വരുമ്പോൾ ഇന്ന് പുലർച്ചെയാണ് അപകടത്തിൽ പെട്ടത്. അതേസമയം തൃശൂരിൽ മഴയ്ക്ക് ചെറിയ തോതിൽ ശമനമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

English summary
Kerala floods: 210 Relief Camp at Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X