കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവർഷത്തിലെ ഉരുൾപൊട്ടലിന്റെ എണ്ണം 65; ഏറ്റവും കൂടുതൽ പാലക്കാട്, 14.4 % സാധ്യത പ്രദേശം!

Google Oneindia Malayalam News

കാലവർഷത്തിൽ സംസ്ഥാനത്ത് ദുരിതം വിതച്ചായിരുന്നു മഴ കടന്നു പോയത്. കേരളത്തിന്റെ വട്കൻ ജില്ലകളിലായിരുന്നു ഇപ്രാവശ്യം കൂടുതൽ ദുരിതം വിതച്ചത്. ഉരുൾ‌പൊട്ടലിൽ നിരവധി ആൾക്കാർക്ക് ജീവൻ നഷ്ടമായി. 115 പേർക്കാണ് കാലവർഷക്കെടുതിയിൽ‌ ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. കളവപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേരാണ് മരിച്ചത്.

കാലവർഷത്തിൽ ചെറുതും വലുതുമായ 65 ഉരുൾപൊട്ടലുകളാണ് കേരളത്തിൽ ഉണ്ടായത്. ഇതിൽ പാലക്കാടാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുണ്ടായത്. . 18 ഉരുള്‍പൊട്ടലുകളാണ് പാലക്കാട് ഉണ്ടായത്. മലപ്പുറത്ത് 11 ഉരുൾപൊട്ടലുകളും ഉണ്ടായി. കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്ററാണ് ഈ വിവരങ്ങൾ തയ്യാറാക്കിയത്.

270 സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ

270 സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ


270 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നാണ് കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റർ വ്യക്തമാക്കുന്ന കണക്കുകള്‍. ഇടുക്കിയില്‍ മാത്രം നൂറ്റിഎന്‍പതോളം ഉരുള്‍പൊട്ടലുണ്ടായി. മലപ്പുറത്ത് മുപ്പതോളം സ്ഥലങ്ങളിലും കണ്ണൂരിലും 17 ഇടത്തുമാണ് ഉരുള്‍പൊട്ടിയത്.

 14.4 % മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത

14.4 % മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത


സംസ്ഥാനത്തെ 14.4 % മേഖലകളാണ് ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതായാണ് ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ പഠനം വ്യക്തമക്കുന്നത്. 2010ലെ പഠന പ്രകാരമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത്തവണ ഉരുൾപൊട്ടിയത് ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോർട്ടിലുള്ള സ്ഥലങ്ങളാണോ എന്ന് വിലയിരുത്താൻ ഐടി മിഷനിലെ മാപ്പിങ് വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുഴുവനാളുകളെയും കണ്ടെത്തും...

മുഴുവനാളുകളെയും കണ്ടെത്തും...

അതേസമയം കളവപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും നടക്കും. ഇനിയും 19 പേരെ കണ്ടെത്താനുണ്ട്. ജിപിആർ സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. നിലമ്പൂർ കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 59 പേരും വയനാട് പുത്തുമലയിൽ 17 പേരുമാണ് അകപ്പെട്ടത്. ദുരന്തത്തിൽപെട്ട മുഴുവനാളുകളെയും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരാനാണ് സർക്കാർ തീരുമാനം.

മരണം 115ആയി

മരണം 115ആയി

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് മരണപ്പെട്ടവർ 115 ആയി. കാണാതായ 29 പേരെ കറിച്ചുള്ള വിവരം ഇതുവരെ ലഭ്യമായിട്ടില്ല. 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 1.47 ലക്ഷം പേരുണ്ട്. അതേസമയം ഉരുൾപൊട്ടലിനെ തടയാൻ ഫലപ്രദമായ വഴി മുള വെച്ചുപിടിപ്പിലാണെന്ന് വിഗദ്ധർ അഭിപ്രായപ്പെടുന്നു. വേരുകൾ മണ്ണിൽ പടർന്ന് പിടിച്ച് ജട പോലെ നിലകൊള്ളുന്നതിനാൽ മണ്ണിളകില്ല. മൂന്ന് മീറ്റർ ചുറ്റളവിൽ വേരുണ്ടാകും. കാറ്റിനെതിരെ പൊരുതാനും മുളയ്ക്കാകും.

മുള നല്ലവഴി...

മുള നല്ലവഴി...


മുള വലുതാകുമ്പോൾ വേരിന്റെ പരപ്പ് കൂടും. ഭൂകാണ്ഡവും ശക്തമാകും. കൊഴിഞ്ഞു വീഴുന്ന ഇലകൾ കവചം പോലെ മണ്ണിൽ കിടക്കും. മറ്റു മരങ്ങൾ വെട്ടിയാൽ തായ് വേര് ദ്രവിച്ചുപോകും. മഴക്കാലത്ത് അവിടെ വെള്ളം സംഭരിക്കുന്നത് മണ്ണിടിച്ചിലിന് വഴിവച്ചേക്കും. സോയിൽ പൈപ്പിംഗ് പോലുള്ള ഇത്തരം പ്രതിഭാസങ്ങൾ തായ് വേര് ഇല്ലാത്തതിനാൽ മുള നടുന്നിടത്ത് സംഭവിക്കുകയേയില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ അവകാശപ്പെടുന്നത്. കോഴിക്കോട് കാരശേരി പഞ്ചായത്തിലും ഭാരതപ്പുഴയിലും മണ്ണൊലിപ്പ് തടയാൻ പുഴയോരങ്ങളിൽ മുള നട്ടുപിടിപ്പിച്ചത് ഗുണകരമായിരുന്നുവെന്നും കെനിയ അടക്കമുള്ള രാജ്യങ്ങളിൽ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ അവകശപ്പെടുന്നു.

English summary
Kerala floods; 65 landslides happen at this mansoon season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X