Get Updates
Get notified of breaking news, exclusive insights, and must-see stories!

''നുണ പ്രചരണങ്ങൾക്കിപ്പുറമുളള കരുതൽ... മനസ്സു നിറയുന്നു...'' നൗഷാദിനെ ചേർത്ത് പിടിച്ച് സിദ്ദിഖ്!

കൊച്ചി: കേരളത്തെ അപ്പാടെ മുക്കിയ 2018ലെ പ്രളയകാലത്ത് വില്‍ക്കാന്‍ വെച്ചിരുന്ന മുഴുവന്‍ പുതപ്പുകളും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് കൈമാറി നടന്ന് പോയ രാജസ്ഥാന്‍ സ്വദേശിയായ ഒരു മനുഷ്യനുണ്ട്. അയാളുടെ മുഖമോ പേരോ അറിയില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ മുതുക് ചവിട്ട് പടിയാക്കി മാറ്റിയ ജൈസലുണ്ട്. അത്തരത്തിലുളള നൂറുകണക്കിന് മനുഷ്യരാണ് ഈ ഭൂമിയെ ജീവിക്കാന്‍ കൊള്ളാവുന്ന ഇടമാക്കി മാറ്റുന്നത്.

ഇക്കുറി വീണ്ടും കേരളം പ്രളയമുഖത്ത് നില്‍ക്കുമ്പോള്‍ നന്മയുടെ, മനുഷ്യത്വത്തിന്റെ ഒറ്റയാള്‍ തുരുത്തായി മാറുകയാണ് നൗഷാദ് എന്ന തെരുവു കച്ചവടക്കാരന്‍. സ്വന്തം കടയിലെ പുതുമ മാറാത്ത വസ്ത്രങ്ങള്‍ ചാക്ക് കണക്കിനാണ് നൗഷാദ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് നല്‍കിയത്. നൗഷാദിനെ സ്‌നേഹം കൊണ്ട് പൊതിയുകയാണ് കേരളം. നടന്‍ സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് വായിക്കാം:

flood

''ഈ മനുഷ്യൻ... നൗഷാദ്... ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടക്കുമ്പോൾ "നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ" എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങൾ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരൻ. നിങ്ങൾക്കിത് വലിയ നഷ്ടം വരുത്തില്ലേ‌ത്? എന്നു ചോദിച്ചപ്പോൾ, "നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ." എന്നു പറഞ്ഞ് ചിരിച്ചൊരു മനുഷ്യൻ.

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിർത്തുന്നത് വലിയ മനുഷ്യരുടെ കാണാൻ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീർച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാൻ വിശ്വസിക്കുന്നു. ചില നുണ പ്രചരണങ്ങൾക്കിപ്പുറവും, കരുതൽ പങ്കു വയ്ക്കുന്ന, ചേർത്തു പിടിക്കുന്ന, നിസ്വാർത്ഥരായ മനുഷ്യരെക്കണ്ട് മനസ്സു നിറയുന്നു.. സ്നേഹം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും!! ''.

Recommended Video

cmsvideo
    ചാക്കുകളില്‍ സ്‌നേഹം നിറച്ച് നൗഷാദിക്ക | #KeralaFloods | Oneindia Malayalam

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:

    Name of Donee: CMDRF
    Account Number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+