അമ്മ കൊടുത്തത് 5 കോടിയല്ല, 5 കോടി 90 ലക്ഷം, തന്റെ അമ്മയ്ക്ക് വരെ വിളിച്ചു, പ്രതികരണവുമായി ടിനി ടോം
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് നടത്തിയ പ്രതികരണത്തിന്റെ പേരില്‍ നടന് ധര്മ്മജന് ബോള്‍ഗാട്ടി സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി ആക്രമിക്കപ്പെട്ടിരുന്നു. ധര്‍മ്മജനെ പിന്തുണച്ച നടന് ടിനി ടോമും സൈബര്‍ ആക്രമണത്തിന് ഇരയായി. താരസംഘടനയായ അമ്മ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് എന്ത് ചെയ്തു എന്ന് അറിയില്ല എന്നുമാണ് ടിനി ടോം അന്ന് പറഞ്ഞത്.
സൈബര്‍ ആക്രമണങ്ങള്‍ക്കൊടുവില്‍ വിശദീകരണവുമായി നടന് രംഗത്ത് വന്നിരിക്കുകയാണ്. അമ്മ നല്‍കിയത് 5 കോടി അല്ലെന്നും 5 കോടി 90 ലക്ഷം രൂപയാണെന്നും നടന് ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ വ്യക്തമാക്കി. അതിനുളള തെളിവ് വരുമെന്നും ടിനി ടോം പറയുന്നു. ആ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു.

താന്‍ കൊടുത്ത പണത്തിന്റെ കണക്ക് പറഞ്ഞതല്ല. പ്രളയം അനുഭവിച്ച ആളാണ് താന്‍. വീടില്ലാത്തവര്‍ക്ക് വീട് കിട്ടണം എന്ന് മാത്രമേ ഉളളൂ. പല തരത്തില്‍ ആളുകള്‍ പ്രതികരിച്ചു. തന്റെ അമ്മയ്ക്ക് വരെ വിളിച്ചു. വീട്ടിലിരുന്ന അമ്മ എന്ത് തെറ്റാണ് ചെയ്തത് എന്ന് ചോദിച്ച ടിനി ടോം താന്‍ ഇനിയും പ്രവര്‍ത്തനം തുടരുമെന്നും വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയിലെ പണം കഴിഞ്ഞ തവണ അര്‍ഹരിലേക്ക് എത്തിയില്ല എന്നാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ ധര്മ്മജന് അഭിപ്രായപ്പെട്ടത്. ഇതോടെ ധര്‍മ്മജനെ ഇടത് സൈബര്‍ പോരാളികള്‍ പൊങ്കാലയിട്ടു. ധര്‍മ്മജനെ പിന്തുണച്ച് രംഗത്ത് വന്ന ടിനി ടോം അമ്മ സംഘടന നല്കിയ പണം എന്ത് ചെയ്തു എന്ന് ആര്‍ക്കും അറിയില്ലെന്നും അത് തന്നെയാണ് ധര്‍മ്മജനും ചോദിച്ചത് എന്നും അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ടിനി ടോമിനും സൈബര്‍ ആക്രമണം നേരിടേണ്ടതായി വന്നത്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications