കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ കൊടുത്തത് 5 കോടിയല്ല, 5 കോടി 90 ലക്ഷം, തന്റെ അമ്മയ്ക്ക് വരെ വിളിച്ചു, പ്രതികരണവുമായി ടിനി ടോം

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് നടത്തിയ പ്രതികരണത്തിന്റെ പേരില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി ആക്രമിക്കപ്പെട്ടിരുന്നു. ധര്‍മ്മജനെ പിന്തുണച്ച നടന്‍ ടിനി ടോമും സൈബര്‍ ആക്രമണത്തിന് ഇരയായി. താരസംഘടനയായ അമ്മ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് എന്ത് ചെയ്തു എന്ന് അറിയില്ല എന്നുമാണ് ടിനി ടോം അന്ന് പറഞ്ഞത്.

സൈബര്‍ ആക്രമണങ്ങള്‍ക്കൊടുവില്‍ വിശദീകരണവുമായി നടന്‍ രംഗത്ത് വന്നിരിക്കുകയാണ്. അമ്മ നല്‍കിയത് 5 കോടി അല്ലെന്നും 5 കോടി 90 ലക്ഷം രൂപയാണെന്നും നടന്‍ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ വ്യക്തമാക്കി. അതിനുളള തെളിവ് വരുമെന്നും ടിനി ടോം പറയുന്നു. ആ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു.

tini tom

താന്‍ കൊടുത്ത പണത്തിന്റെ കണക്ക് പറഞ്ഞതല്ല. പ്രളയം അനുഭവിച്ച ആളാണ് താന്‍. വീടില്ലാത്തവര്‍ക്ക് വീട് കിട്ടണം എന്ന് മാത്രമേ ഉളളൂ. പല തരത്തില്‍ ആളുകള്‍ പ്രതികരിച്ചു. തന്റെ അമ്മയ്ക്ക് വരെ വിളിച്ചു. വീട്ടിലിരുന്ന അമ്മ എന്ത് തെറ്റാണ് ചെയ്തത് എന്ന് ചോദിച്ച ടിനി ടോം താന്‍ ഇനിയും പ്രവര്‍ത്തനം തുടരുമെന്നും വ്യക്തമാക്കി.

ദുരിതാശ്വാസ നിധിയിലെ പണം കഴിഞ്ഞ തവണ അര്‍ഹരിലേക്ക് എത്തിയില്ല എന്നാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ ധര്‍മ്മജന്‍ അഭിപ്രായപ്പെട്ടത്. ഇതോടെ ധര്‍മ്മജനെ ഇടത് സൈബര്‍ പോരാളികള്‍ പൊങ്കാലയിട്ടു. ധര്‍മ്മജനെ പിന്തുണച്ച് രംഗത്ത് വന്ന ടിനി ടോം അമ്മ സംഘടന നല്‍കിയ പണം എന്ത് ചെയ്തു എന്ന് ആര്‍ക്കും അറിയില്ലെന്നും അത് തന്നെയാണ് ധര്‍മ്മജനും ചോദിച്ചത് എന്നും അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ടിനി ടോമിനും സൈബര്‍ ആക്രമണം നേരിടേണ്ടതായി വന്നത്.

English summary
Kerala Floods: Actor Tini Tom reacts to Cyber Attacks against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X