Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവേശമായി ടൊവിനോ... അതിലും വിനയത്തോടെ വീണ്ടും!!!

കൊച്ചി: പ്രളയദുരന്തത്തില്‍ പെട്ട കേരളത്തിന് വേണ്ടി ഇറങ്ങാത്തവര്‍ അധികം ആരും ഉണ്ടാകില്ല. തന്നാലാകുന്ന സഹായം ചെയ്തവര്‍ തന്നെ ആയിരിക്കും ഭൂരിപക്ഷം പേരും. അതില്‍ സിനിമ താരങ്ങള്‍ മുതല്‍ വന്‍ വ്യവസായികളും രാഷ്ട്രീയ നേതാക്കളും സാധാരണക്കാരായ ജനങ്ങളും എല്ലാം ഉള്‍പ്പെടും.

സിനിമ താരങ്ങള്‍ക്കിടയില്‍ അത്തരത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് യുവതാരം ടൊവിനോ തോമസ് തന്നെ ആയിരുന്നു. മാറി നിന്ന് സഹായ വാഗ്ദാനങ്ങള്‍ നല്‍കുകായിരുന്നില്ല ടൊവിനോ ചെയ്തത്, രക്ഷാപ്രവര്‍ത്തനത്തിന് കൈമെയ് മറന്ന് ഇറങ്ങുകയായിരുന്നു ടൊവിനോ.

ഒരാള്‍ ഒരു നല്ല കാര്യം ചെയ്താല്‍, അത് അംഗീകരിക്കപ്പെടുന്നതില്‍ ഒരു പിഴവും ഇല്ല. അത്തരത്തില്‍ പൊതുമനസ്സും സോഷ്യല്‍ മീഡിയയും ടൊവിനോയെ അത്രയേറെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ആ അഭിനന്ദനങ്ങള്‍ക്കിടയിലും ടൊവിനോ വ്യത്യസ്തനാവുകയാണ്....

സിനിമാ താരം ആയതുകൊണ്ട്

സിനിമാ താരം ആയതുകൊണ്ട്

ഒരു സിനിമ താരം ആയതുകൊണ്ട് താന്‍ ചെയ്ത കാര്യങ്ങള്‍ക്ക് ഒരു പ്രത്യേക ക്രെഡിറ്റും വേണ്ട എന്നാണ് ടൊവിനോ ഫേസ്ബുക്ക് ലൈവില്‍ എത്തി പറഞ്ഞത്. നാട്ടില്‍ ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ട കാര്യം തന്നെയാണ് താന്‍ ചെയ്തിട്ടുള്ളത് എന്നും ടൊവിനോ പറയുന്നുണ്ട്.

ജീവന്‍ പണയം വച്ചും ജീവന്‍ നഷ്ടപ്പെടുത്തിയും

ജീവന്‍ പണയം വച്ചും ജീവന്‍ നഷ്ടപ്പെടുത്തിയും

പലരും സ്വന്തം ജീവന്‍ പണയംവച്ചും ചിലര്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയും ആണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. അവര്‍ക്കില്ലാത്ത ഒരു ക്രെഡിറ്റും എന്ന് വേണ്ട- ടൊവിനോയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

ഒന്നും ചെറിയ കാര്യങ്ങളല്ല

ഒന്നും ചെറിയ കാര്യങ്ങളല്ല

മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വെള്ളത്തിലിറങ്ങിയ പലര്‍ക്കും അവരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതുപോലെ സൈന്യം, നാവിക സേന, സര്‍ക്കാര്‍, ഇതിന് വേണ്ടി എല്ലാ പിന്തുണയും ചെയ്ത എല്ലാവരും... എല്ലാവരും ചെയ്ത ചെറിയ കാര്യങ്ങള്‍ പോലും ചെറിയ കാര്യങ്ങളല്ല. അതിന് കാണിച്ച് ആ മനസ്സ് വലുതാണ്. അതുതന്നെയാണ് നമുക്ക് ഇനിയും തുടരേണ്ടത്.

ഒരു ചെറിയ കൂട്ടര്‍

ഒരു ചെറിയ കൂട്ടര്‍

ഇതൊക്കെ ഇങ്ങനെ നടക്കുമ്പോള്‍ ആണ് ഒരു ചെറിയ വിഭാഗം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ കളിയാക്കുകയും ചെയ്യുന്നത്. ദയവ് ചെയ്ത്, അങ്ങനെ ചെയ്യാതിരിക്കുക എന്നാണ് ടൊവിനോയ്ക്ക് പറയാനുള്ളത്.

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്

കര്‍മത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. നമ്മള്‍ ചെയ്യുന്ന കാര്യം അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഒരു ബൂമറാങ് പോലെ തിരിച്ചു വരും. താന്‍ ഈ പറയുന്നതുകൊണ്ട് എല്ലാവരുടേയും മനസ്സ് മാറും എന്ന പ്രതീക്ഷയൊന്നും ടൊവിനോയ്ക്കില്ല. ഉപകാരം ഒന്നും ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് എന്നാണ് ടൊവിനോയ്ക്ക് അത്തരക്കാരോട് പറയാനുള്ളത്.

മുതലെടുപ്പ് നടത്തരുത്

മുതലെടുപ്പ് നടത്തരുത്

ഈ സമയത്തല്ല രാഷ്ട്രീയമായോ അല്ലാതെയോ ഉള്ള മുതലെടുപ്പുകള്‍ നടത്തുന്നത് എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട് ടൊവിനോ തോമസ്. മറ്റെപ്പോഴെങ്കിലും നിങ്ങള്‍ വേണമെങ്കില്‍ അത് ചെയ്‌തോളൂ... ദയവ് ചെയ്ത് ഈ സമയത്ത് ചെയ്യരുത്.

ആരോഗ്യപ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കും ഉണ്ട്

ആരോഗ്യപ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കും ഉണ്ട്

ഒന്നും ആലോചിക്കാതെ ആണ് താനും തന്റെ ഒപ്പമുള്ളവരും ഒക്കെ വെള്ളത്തില്‍ ഇറങ്ങിയത്. ഇപ്പള്‍ തന്നെ ശരീരത്തില്‍ പലയിടത്തും തടിച്ചുപൊന്തുന്നുണ്ട്. അത് എന്ത് രോഗമാണ് എന്നനൊന്നും അറിയില്ല. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്ന സമയത്ത് അതിനെ കുറിച്ചൊന്നും ആലോചിക്കാന്‍ തങ്ങള്‍ക്ക് തോന്നിയില്ല എന്നതാണ് സത്യം എന്നും ടൊവിനോ പറയുന്നുണ്ട്.

 ഞങ്ങള്‍ ചെയ്തതൊന്നും ഒന്നും അല്ല....

ഞങ്ങള്‍ ചെയ്തതൊന്നും ഒന്നും അല്ല....

ചെറിയ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഞങ്ങള്‍ക്ക് ചെയ്യേണ്ടിവന്നുള്ളൂ. എന്നാല്‍ വലിയ ഒഴുക്കുള്ള സ്ഥലങ്ങളിലും മലിന ജലത്തിലും എല്ലാം ദിവസങ്ങളോളം നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരുപാട് പേരുണ്ട്. അവര്‍ക്കെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാം. എന്നിട്ടും അവര്‍ ഇതെല്ലാം ചെയ്തിട്ടുള്ളത് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ്.

നിങ്ങള്‍ അനുഭവിക്കേണ്ടി വരും

നിങ്ങള്‍ അനുഭവിക്കേണ്ടി വരും

ഇങ്ങനെ ഒരുപാട് പേര്‍ കഷ്ടപ്പെടുന്നുണ്ട്. അവരെ നിിന്ദിക്കരുത്. അങ്ങനെ ചെയ്താല്‍ അതിന് നിങ്ങള്‍ അനുഭവിക്കേണ്ടിവരും. അതുകൊണ്ട് ദയവ് ചെയ്ത് അത് ഒഴിവാക്കുക എന്നാണ് ടൊവിനോയുടെ അപേക്ഷ.

കേരളത്തെ കുറിച്ച് അഭിമാനം

കേരളത്തെ കുറിച്ച് അഭിമാനം

കേരളത്തെ കുറിച്ചോര്‍ത്ത് തനിക്കിപ്പോള്‍ വലിയ അഭിമാനം തോന്നുന്നുണ്ട് എന്നും ടൊവിനോ പറയുന്നു. കേരളത്തിന് പുറത്ത് നിന്ന് സഹായം എത്തിക്കുന്നവരോട് തീര്‍ത്താല്‍ തീരാത്ത, പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട് എന്നും ടൊവിനോ പറയുന്നുണ്ട്. ഇനിയും കുറച്ച് നാളത്തേക്ക് കൂടി ഈ സഹായങ്ങള്‍ വേണം.

e9e9b0fa

നിങ്ങള്‍ക്കും കൈത്താങ്ങാകാം കേരളത്തിന്....

Recommended Video

cmsvideo
    രക്ഷാപ്രവർത്തനത്തിൽ മുൻകൈ എടുത്ത് ടോവിനോ, ദൃശ്യങ്ങൾ കാണാം

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+