Get Updates
Get notified of breaking news, exclusive insights, and must-see stories!

തെക്ക്-വടക്ക് ഭിന്നിപ്പ് പോസ്റ്റ്; ആ പ്രൊഫൈല്‍ തന്‍റേതല്ലെന്ന് നടി പാര്‍വ്വതി

തിരുവനന്തപുരം: തന്‍റെ പേരില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റിനെതിരെ നടി പാര്‍വ്വതി തിരുവോത്ത്.. വടക്കന്‍ കേരളത്തെ മഴക്കെടുതിയില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്താന്‍ തെക്കന്‍ കേരളത്തില്‍ ഉള്ളവര്‍ മടിക്കരുതെന്ന രീതിയില്‍ പാര്‍വ്വതി ടികെ എന്ന പ്രൊഫൈലില്‍ നിന്ന് പ്രചരിക്കുന്ന പോസ്റ്റിനെതിരെയാണ് നടി രംഗത്തെത്തിയത്. കേരളത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ തന്‍റെ പ്രൊഫൈലില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് നടി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പോസ്റ്റ് ഇങ്ങനെ

 parvathyfake

നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാൻ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഈ അവസരത്തിൽ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകൾ ഇടുന്നത് ശ്രദ്ധയിൽ പെട്ടത്.

ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകൾ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാം. അതിജീവിക്കാം ഒരിക്കൽ കൂടി. ഒരുമിച്ച് !

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+