കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലനിരപ്പ് ഉയരാന്‍ സാധ്യത: ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ചെങ്ങന്നൂരിൽ

Google Oneindia Malayalam News

ആലപ്പുഴ: മഴക്കെടുതിയും ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും ഓരോ സംഘത്തെ ചെങ്ങന്നൂരിലേക്ക് നിയോഗിച്ചതായി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. എൻ ഡി ആർ എഫിന്റെ 12 പേരും 15 സൈനികരും അടങ്ങിയ സംഘമാണ് ചെങ്ങന്നൂരിൽ എത്തിയിട്ടുള്ളത്. ഇരുവിഭാഗവും ചെങ്ങന്നൂർ ആർ ഡി ഒ യുടെ നിർദേശാനുസരണം പ്രവർത്തിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

സാനിയോ പറഞ്ഞു.. കേരളമേ.. നിങ്ങളുടെ ശ്രദ്ധ കവളപ്പാറയിലേക്ക് തിരിയണം!! ദുരന്തം അതിഭീകരമാണ്സാനിയോ പറഞ്ഞു.. കേരളമേ.. നിങ്ങളുടെ ശ്രദ്ധ കവളപ്പാറയിലേക്ക് തിരിയണം!! ദുരന്തം അതിഭീകരമാണ്

Recommended Video

cmsvideo
കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് വീണ്ടും തെളിയിച്ച് മത്സ്യത്തൊഴിലാളികള്‍

ഏത് അയിടന്തര സാഹചര്യവും നേരിടാനായി 60 അംഗ സൈനവ്യും 25 അംഗ ദേശീയ ദുരന്ത നിവാരണ സേനയും കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിയിരുന്നു. മന്ത്രിമാരായ ജി സുധാകരൻ, ഡോ. തോമസ് ഐസക് എന്നിവരുടെ നിർദേശപ്രകാരം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. കുട്ടനാടുൾപ്പടെയുള്ള പ്രദേശങ്ങളിൽ സബ് കളക്ടർ വി ആർ.കൃഷ്ണ തേജയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

arm
(ഫയല്‍ ചിത്രം)

ചെറുതന പെരുമാൻതുരുത്തിലെ വെള്ളകെട്ട് അടിയന്തരമായി നീക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. കിടങ്ങറ- ചങ്ങനാശേരി കനാലിലെ പോള നീക്കാനും നിർദേശിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ മൂന്നും താലൂക്കു തലത്തിൽ ഓരോ പെട്രോൾ പമ്പിലും ഇന്ധനം ശേഖരിച്ച് വയ്ക്കാൻ ജില്ല സപ്ലൈ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. ട്രാക്ടറുകൾ കരുതലായി വയ്ക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

ബാണാസുര സാഗര്‍ ഡാം തുറന്നു: അതീവ ജാഗ്രതയില്‍ വയനാട്, ഒഴുക്കിവിടുന്നത് സെക്കന്റിൽ 8500 ലിറ്റർ വെള്ളംബാണാസുര സാഗര്‍ ഡാം തുറന്നു: അതീവ ജാഗ്രതയില്‍ വയനാട്, ഒഴുക്കിവിടുന്നത് സെക്കന്റിൽ 8500 ലിറ്റർ വെള്ളം

വെള്ളം ഇറങ്ങിത്തുടങ്ങി: നെടുമ്പാശ്ശേരിയില്‍ ഞായറാഴ്ച്ച സര്‍വീസ് പുനഃരാരംഭിക്കുംവെള്ളം ഇറങ്ങിത്തുടങ്ങി: നെടുമ്പാശ്ശേരിയില്‍ ഞായറാഴ്ച്ച സര്‍വീസ് പുനഃരാരംഭിക്കും

English summary
Kerala floods; alert in chengannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X