കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരും: നദീ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Google Oneindia Malayalam News

ത‍ൃശൂര്‍: കേരളത്തില്‍ മഴ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ്. ഇതോടെ പ്രദേശ വാസികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നര മണിക്കൂറിനുള്ളില്‍ ചാലിയാറിലെ ജലനിരപ്പ് ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചില പ്രദേശങ്ങളില്‍ ഇതിനകം തന്നെ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ഏറ്റവും കുടുതല്‍ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലൊന്നുകൂടിയാണ് ചാലക്കുടി പുഴയോട് അടുത്തു കിടക്കുന്ന പ്രദേശങ്ങള്‍.

പുഴകളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നു, ചാലിയാർ, കുറ്റ്യാടി തീരവാസികൾക്ക് ജാഗ്രതാ നിർദേശംപുഴകളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നു, ചാലിയാർ, കുറ്റ്യാടി തീരവാസികൾക്ക് ജാഗ്രതാ നിർദേശം

പാലക്കാട് പറമ്പിക്കുളം ഡാമിന്റെ ഷട്ടറും തുറന്നിട്ടുണ്ട്. ആളിയാറിലേക്ക് വെള്ളം തിരിച്ചുവിടുന്ന കനാലില്‍ തടസ്സമുണ്ടായതാണ് ഡാം തുറക്കാന്‍ കാരണമായത്. ഇതോടെ ഒരു മണിക്കൂറിനകം 4000 ഘനയടി വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. ചാലക്കുടി കടുകുറ്റിയില്‍ വെള്ളം കയറിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഉച്ചകഴിഞ്ഞ് ചാലക്കുടി പുഴയിലെ ജലനിരപ്പില്‍ അരയടിയുടെ വര്‍ധനവ് ഉണ്ടാകാനുള്ള സാധ്യതയും നിലവിലുണ്ട്. വാളയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ചാലക്കുടിയില്‍ നിന്ന് എറണാകുളത്തേക്കുള്ള പാതയാണ് ഇപ്പോള്‍ ഗതാഗതയോഗ്യമായുള്ളത്. എന്നാല്‍ ഉള്‍പ്രദേശങ്ങളിലെ പാതകള്‍ വെള്ളത്തിനടിയിലാണ്.

flooding14-156

Recommended Video

cmsvideo
സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത തുടരുന്നു | Morning News Focus | Oneindia Malayalam

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ചാലക്കുടി പുഴയുടെ തീരത്ത് 12 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ അടുത്ത 24 മണിക്കൂര്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരതപ്പുഴ കരകവിഞ്ഞൊഴുകി പട്ടാമ്പി മുതല്‍ തൃത്താല വരെയുള്ള ഭാഗങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇതോടെ ഭാരതപ്പുഴ, തൂതപ്പുഴ, ഗായത്രി പുഴ എന്നി നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൂടാതെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമും തുറന്നിട്ടുണ്ട്. ഇതുവരെ 45 സെന്റിമീറ്റര്‍ മാത്രമായിരുന്നു തുറന്നത്.

English summary
Kerala Floods- Alert in premises of Chalakkudi river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X