കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊട്ടടുത്ത കര്‍ണാടകത്തില്‍ അമിത് ഷാ എത്തി; കേരളത്തിന് എന്ത് സഹായം കിട്ടും?കരകയറാന്‍ കേരളം

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ പ്രളയ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് വേണ്ടത്ര അനുതാപം പ്രകടിപ്പിച്ചില്ല എന്നൊരു ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അതിന് പുറമേ ആയിരുന്നു നാവിക, വ്യോമ സേനകളുടെ ചെലവ് കേരളം വഹിക്കണം എന്ന ഉത്തരവും.

<strong>'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോവാന്‍ പറ്റൂലല്ലോ?: ചാക്കുകളിലേക്ക് 'സ്നേഹം' നിറച്ച നൗഷാദ്</strong>'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോവാന്‍ പറ്റൂലല്ലോ?: ചാക്കുകളിലേക്ക് 'സ്നേഹം' നിറച്ച നൗഷാദ്

ഇത്തവണയും കേരളം വലിയ പ്രതിസന്ധിയില്‍ ആണ്. കേന്ദ്രം ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഉണ്ട്. കേരളത്തിന് ഉദാരമായ സംഭാവന നല്‍കും എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന ഗവര്‍ണറെ അറിയിച്ചിരിക്കുന്നത്.

Amit Shah

ഇതിനിടെ ആണ് അമിത് ഷാ പ്രളയ ബാധിത സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും കര്‍ണാടകവും സന്ദര്‍ശിച്ചത്. വേണ്ടുന്ന എല്ലാ സഹായങ്ങളും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കര്‍ണാടകം സന്ദര്‍ശിച്ചിട്ടും തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിലേക്ക് അമിത് ഷാ എത്താത്തത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിട്ടുള്ളത്.

ആന്ധ്ര പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും പ്രളയദുരിതത്തില്‍ ആണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലായിടത്തും എത്താന്‍ ആഭ്യന്തര മന്ത്രിയ്ക്ക് സാധിക്കുമോ എന്ന മറുചോദ്യവും ഉയരുന്നുണ്ട്.

കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും അമിത് ഷാ ഹെലികോപ്റ്ററില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ നിരീക്ഷിച്ചു. ഉന്നത തല യോഗങ്ങള്‍ വിളിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ ആയിരുന്നു കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രതികരണവും വിവാദത്തിലായത്. കേരളത്തിന് കഴിഞ്ഞ തവണ നല്‍കിയ പണത്തില്‍ 1600 കോടി ബാക്കിയുണ്ടെന്നും, സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തില്‍ ഇപ്പോള്‍ ശക്തമായ മഴയ്ക്ക് ശമനം ആയിട്ടുണ്ട്. പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി. വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായ വനയാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

English summary
Kerala Floods: Amit Shah visited flood hit areas of Karnataka and Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X