Get Updates
Get notified of breaking news, exclusive insights, and must-see stories!

തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. എന്നാല്‍ തിങ്കളാഴ്ച മുതല്‍ മഴ വീണ്ടും ശക്തിപ്പെടുമെന്ന മുന്നറിയിപ്പാണ് വകുപ്പ് ഇപ്പോള്‍ നല്‍കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ടെന്നും ഇത് ശക്തിപ്പെടുകയാണെങ്കില്‍ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

rainkeralanew

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിനൊപ്പം ശാന്ത സമുദ്രത്തിലെ രണ്ട് ന്യൂനമര്‍ദ്ദവും ചേര്‍ന്നതാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണമായത്. വടക്കന്‍ കേരളത്തിലാണ് മഴ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നത്. മലയോര ഭാഗങ്ങള്‍ പലതും വെള്ളത്തിനിടയിലാണ്. ഇതുവരെ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.

Recommended Video

cmsvideo
    കവളപ്പാറയില്‍ നടന്നത് കേരളം കണ്ട വന്‍ദുരന്തം | Oneindia Malayalam

    സംസ്ഥാനത്ത് ഇന്ന് രാവിലെ മാത്രം പെയ്തത് 550 മില്ലിമീറ്റര്‍ മഴയാണെന്നാണ് റിപ്പോര്‍ട്ട്. അതിതീവ്ര മഴയ്ക്കും ഇരട്ടിയാണ് ഈ കണക്ക്. ഏറ്റവും കൂടുതല്‍ പേല്‍ അപകടത്തില്‍ പെട്ട വയനാട്ടില്‍ മാത്രം പെയ്തത് 180-260 മില്ലിമീറ്റര്‍ വരെ മഴയാണ്. 150-250 വരെയാണ് അതി തീവ്ര മഴയുടെ അളവ്. മഴ കനത്തതോടെ കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+