കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാണിയമ്പുഴയില്‍ കുടുങ്ങിയത് 200 പേര്‍: രക്ഷാ ദൗത്യത്തിന് പുറപ്പെട്ടത് 28 പേര്‍, ദൗത്യം സങ്കീര്‍ണം!!

Google Oneindia Malayalam News

മലപ്പുറം: നിലമ്പൂരിലെ വാണിയമ്പുഴയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ സൈന്യം പുറപ്പെട്ടു. നിലമ്പൂരിലെ മുണ്ടേരിക്കടുത്ത വാണിയംപുഴയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 24 ജവാന്മാരും കണ്ട് റേഞ്ച് ഓഫീസര്‍മാരും ഉള്‍പ്പെട്ട 28 സംഘമാണ് പ്രദേശത്തേക്ക് പുറപ്പെട്ടത്. ഈ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരില്‍ 15 പേര്‍ പ്ലാന്റേഷന്‍ തൊഴിലാളികളാണ്. അവശേഷിക്കുന്നവര്‍ സമീപത്തെ ആദിവാസി കോളനി നിവാസികളാണ്.

വടക്കന്‍ കേരളത്തിന് ആശ്വാസം! അതിശക്തമായ മഴ ഇന്ന് കൂടി! തെക്കന്‍ കേരളത്തിന് നെഞ്ചിടിപ്പ്വടക്കന്‍ കേരളത്തിന് ആശ്വാസം! അതിശക്തമായ മഴ ഇന്ന് കൂടി! തെക്കന്‍ കേരളത്തിന് നെഞ്ചിടിപ്പ്

Recommended Video

cmsvideo
വായനാട്ടും കോഴിക്കോടും ഡാമുകൾ തുറന്നപ്പോൾ | Oneindia Malayalam

വാണിയംപുളയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന മുണ്ടേരി പാലം തകര്‍ന്നതാണ് രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലിലാണ് പാലം തകര്‍ന്നത്. നിലവില്‍ കാളികാവ് ഫോറസ്റ്റ് റേഞ്ച് വഴി മാത്രമാണ് വാണിയംപുഴയിലേക്ക് എത്താനുള്ള ഏക മാര്‍ഗ്ഗം. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാറിലെ വെള്ളവും ക്രമാതീതമായി ഉയര്‍ന്നിരുന്നു. ഇതാണ് പുഴ മുറിച്ചുകടക്കാന്‍ ദൗത്യ സംഘത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്.

photo-2019-08-10-1

രക്ഷാ പ്രവര്‍ത്തനത്തിന് നേരത്തെയെത്തിയ സംഘം മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് തിരിച്ചുപോകുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായി മലവെള്ളം എത്തുന്നതാണ് രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നത്. പുഴകടന്ന് വനത്തിലൂടെ എട്ട് കിലോമീറ്റര്‍ കടന്നാണ് പ്രസ്തുുത പ്രദേശത്ത് എത്താന്‍ സാധിക്കൂ. ഇതിനിടെ ഏറെ വൈകി കവളപ്പാറയില്‍ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം വീണ്ടും ഉരുള്‍പൊട്ടിയതോടെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പുറപ്പെട്ട ദൗത്യ സംഘത്തില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

English summary
Kerala floods-Army to Vaniyampuzha for Rescue operation to save 200 people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X