കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാണാസുര സാഗര്‍ ഡാം തുറന്നു: അതീവ ജാഗ്രതയില്‍ വയനാട്, ഒഴുക്കിവിടുന്നത് സെക്കന്റിൽ 8500 ലിറ്റർ വെള്ളം

Google Oneindia Malayalam News

വയനാട്: കനത്ത മഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നോടെ ബാണാസുര സാഗര്‍ ഡാം തുറന്നു. ഇന്ന് രാവിലെ എട്ടുമണിക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഉച്ചക്ക് മൂന്ന് മണിക്ക് ഡാം തുറക്കാന്‍ തീരുമാനമായിരുന്നു. 8.5 ക്യുമെക്സ്‌, അതായത്‌ ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലായിലാണ് ഡാം തുറന്നിരിക്കുന്നത്. നാല് ഷട്ടറുകൾ പത്ത് സെന്‍റീമീറ്റര്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ആദ്യമെത്തിയ സാനിയോ പറഞ്ഞു.. കേരളമേ.. നിങ്ങളുടെ ശ്രദ്ധ കവളപ്പാറയിലേക്ക് തിരിയണം!! ദുരന്തം അതിഭീകരമാണ്ആദ്യമെത്തിയ സാനിയോ പറഞ്ഞു.. കേരളമേ.. നിങ്ങളുടെ ശ്രദ്ധ കവളപ്പാറയിലേക്ക് തിരിയണം!! ദുരന്തം അതിഭീകരമാണ്

Recommended Video

cmsvideo
വയനാട്ടും കോഴിക്കോടും ഡാമുകൾ തുറന്നപ്പോൾ | #KeralaFloods | Oneindia Malayalam

പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ലെന്നും ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിട്ടുണ്ട്. വെള്ളം ഒഴുകിയെത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് ആളുകളെ നേരത്തെ തന്നെ ഒഴിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നൽകിയിട്ടുണ്ട്.

banasura

ബാണാസുര സാഗര്‍ ഡാം കൂടി തുറന്നതോടെ വിവിധ ജില്ലകളിലായി സംസ്ഥാനത്തെ 19 ഡാമുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. കേരളത്തിലെ എല്ലാ ഡാമുകളും തുറന്നതായുള്ള പ്രചരണം വ്യാജമാണെന്ന് കെഎസ്ഇബി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതുകണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

പുത്തുമലയിലെ ദുരന്തമുഖത്ത് എത്രപേര്‍ കുടുങ്ങിയെന്ന് ഇപ്പോഴും വ്യക്തമല്ല: മന്ത്രി എകെ ശശീന്ദ്രന്‍പുത്തുമലയിലെ ദുരന്തമുഖത്ത് എത്രപേര്‍ കുടുങ്ങിയെന്ന് ഇപ്പോഴും വ്യക്തമല്ല: മന്ത്രി എകെ ശശീന്ദ്രന്‍

ഇടുക്കി അണക്കെട്ട് തുറന്നെന്ന രീതിയില്‍ വ്യാജപ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നുണ്ട്. എന്നാല്‍ അണക്കെട്ടില്‍ ഇപ്പോള്‍ 34.41 ശതമാനം വെള്ളം മാത്രേ ഉള്ളൂവെന്നും കെഎസ്ഇബി വ്യക്തമാക്കി. അണക്കെട്ടില്‍ ഇപ്പോള്‍ 233.86 അടി വെള്ളമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇത് 2401 അടി വെള്ളമായിരുന്നു ഡാമില്‍ ഉണ്ടായിരുന്നത്.

English summary
Kerala floods; banasurasagar dam opened, wayanad in high alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X