കുത്തൊഴുക്കില്‍ കുടുങ്ങി കാര്‍; ഡ്രൈവറെ അതിസാഹസികമായി രക്ഷപ്പെടുത്തി
ഇടുക്കി: കനത്ത മഴയില്‍ ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്ന് ഡ്രൈവറെ അതി സാഹസികമായി രക്ഷപ്പെടുത്തി. ഇടുക്കിയിലെ വെള്ളിയാമറ്റത്താണ് സംഭവം. ചപ്പാത്ത് കരകവിഞ്ഞ് ഒഴുകുന്നതിനിടെ കാര്‍ മറുകരയ്ക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കാഞ്ഞാര്‍ വെള്ളിയാമറ്റം കൊല്ലംങ്കോട്ട് ബിനുവിന്‍റെ കാറാണ് ഒഴുക്കില്‍പെട്ടത്. മറുകരയിലേക്ക് കടക്കുന്നതിനിടെ കാര്‍ വെള്ളത്തിലേക്ക് തെന്നിമാറി ഒഴുക്കില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ജെസിബി ഉപയോഗിച്ച് കാര്‍ കരയ്ക്ക് കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും കാര്‍ വീണ് ഒഴുകി. ഇതോടെ കാറില്‍ ഉണ്ടായിരുന്ന ബിനുവിനെ പ്രദേശവാസികള്‍ അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. മഴ കുറഞ്ഞതോടെ കാര്‍ പിന്നീട് കരയിലേക്ക് വലിച്ചെത്തിച്ചു.
ഇന്നലേയും ഇന്നുമായി ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. മഴ കനത്തതോടെ മുല്ലപ്പെരിയാറിന്‍റെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ജല നിരപ്പ് 123 അടിയായി. 142 അടിയാണ് അനുവദനീയമായ ജലനിരപ്പ്. ഇന്നലെ മാത്രം മുല്ലപ്പെരിയാറിയിലേക്ക് ഏഴ് അടി വെള്ളമാണ് ഒഴുകിയെത്തിയത്.ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ഉയര്‍ന്ന് 2329.24 അടിയായിട്ടുണ്ട്. ഇന്നലെ മാത്രം 3 അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. ഡാമിന്‍റെ സംഭവരണ ശേഷി 2403 അടിയാണ്.












Click it and Unblock the Notifications