പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ സിബിഎസ്ഇ
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതിയെത്തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ചുപോയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍. വെള്ളപ്പൊക്കത്തെതുടര്‍ന്ന് പലരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗശൂന്യമായിരുന്നു. കൂടാതെ സര്‍ട്ടിഫിക്കറ്റുകള്‍ ഒലിച്ചുപോവുകയും ചെയ്തിരുന്നു. 2004നുശേഷമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും സിബിഎസ്ഇയുടെ വെബ്സൈറ്റില്‍ 'പരിണാം മഞ്ജുഷ' എന്ന വിഭാഗത്തില്‍ ലഭ്യമാണെന്നും, ഈ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറിലും കിട്ടുമെന്നും സിബിഎസ്ഇ അറിയിച്ചു. ഇങ്ങനെ ലഭ്യമല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ ഉടന്‍ തന്നെ നടപടി ആരംഭിക്കുമെന്നും സിബിഎസ് സി അറിയിച്ചിട്ടുണ്ട്. ഇതിനായി ഉടന്‍ അപേക്ഷകള്‍ ക്ഷണിക്കുമെന്നും സിബിഎസ് സി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍നിന്നും സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരും സ്കൂളുകളും സിബിഎസ്ഇയെ സമീപിച്ചിട്ടുണ്ട് സംസ്ഥാനത്ത് 130 സ്ക്കൂളുകള്‍ക്കാണ് സിബിഎസ്ഇയുടെ അംഗീകാരമുള്ളത്.

പ്രളയക്കെടുതി കാരണം നഷ്ടമായ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ അതാത് സ്കൂള്‍ വഴി വീണ്ടും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നേരത്തെ തന്നെ അറിയിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റുക്കള്‍ തിരികെ ലഭിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. കൂടാതെ പ്രളയത്തെതുടര്‍ന്ന് നഷ്ടമായ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് സെപതംബര്‍ 30നുള്ളില്‍ പുതിയത് നല്‍കാനും സര്‍വ്വകലാശാലകളോട് നിര്‍ദേശിച്ചിരുന്നു. കേരള, എംജി,കാലിക്കറ്റ്,കണ്ണൂര്‍ കുസാറ്റ്,സംസ്കൃതം എന്നീ സര്‍വകലാശാലകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications