കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ സിബിഎസ്ഇ

  • By Desk
Google Oneindia Malayalam News

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതിയെത്തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ചുപോയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍. വെള്ളപ്പൊക്കത്തെതുടര്‍ന്ന് പലരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗശൂന്യമായിരുന്നു. കൂടാതെ സര്‍ട്ടിഫിക്കറ്റുകള്‍ ഒലിച്ചുപോവുകയും ചെയ്തിരുന്നു. 2004നുശേഷമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ 'പരിണാം മഞ്ജുഷ' എന്ന വിഭാഗത്തില്‍ ലഭ്യമാണെന്നും, ഈ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറിലും കിട്ടുമെന്നും സിബിഎസ്ഇ അറിയിച്ചു. ഇങ്ങനെ ലഭ്യമല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ ഉടന്‍ തന്നെ നടപടി ആരംഭിക്കുമെന്നും സിബിഎസ് സി അറിയിച്ചിട്ടുണ്ട്. ഇതിനായി ഉടന്‍ അപേക്ഷകള്‍ ക്ഷണിക്കുമെന്നും സിബിഎസ് സി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍നിന്നും സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരും സ്‌കൂളുകളും സിബിഎസ്ഇയെ സമീപിച്ചിട്ടുണ്ട്‌ സംസ്ഥാനത്ത് 130 സ്‌ക്കൂളുകള്‍ക്കാണ് സിബിഎസ്ഇയുടെ അംഗീകാരമുള്ളത്.

CBSE

പ്രളയക്കെടുതി കാരണം നഷ്ടമായ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ അതാത് സ്‌കൂള്‍ വഴി വീണ്ടും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നേരത്തെ തന്നെ അറിയിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റുക്കള്‍ തിരികെ ലഭിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. കൂടാതെ പ്രളയത്തെതുടര്‍ന്ന് നഷ്ടമായ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് സെപതംബര്‍ 30നുള്ളില്‍ പുതിയത് നല്‍കാനും സര്‍വ്വകലാശാലകളോട് നിര്‍ദേശിച്ചിരുന്നു. കേരള, എംജി,കാലിക്കറ്റ്,കണ്ണൂര്‍ കുസാറ്റ്,സംസ്‌കൃതം എന്നീ സര്‍വകലാശാലകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയത്.

ചെന്നിത്തലയെ തിരുത്തി രാഹുല്‍ ; ഇത് ഏറ്റവും പ്രയാസമേറിയ സമയം, ഭിന്നതകള്‍ മറന്ന് ഒന്നിച്ച് നില്‍ക്കണംചെന്നിത്തലയെ തിരുത്തി രാഹുല്‍ ; ഇത് ഏറ്റവും പ്രയാസമേറിയ സമയം, ഭിന്നതകള്‍ മറന്ന് ഒന്നിച്ച് നില്‍ക്കണം

English summary
CBSE issue new certificates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X